---
title: "മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം"
english_title: "Private bus and car collide in Malappuram Three people including the driver die tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347178/private-bus-and-car-collide-in-malappuram-three-people-including-the-driver-die-tragically"
published_at: "2026-03-12T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b24ac130b68_accident.jpg"
keywords: []
---

# മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) **കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. മേലാറ്റുർ സ്വദേശികളായ ബാസില, ഷക്കീല, കാർ ഡ്രൈവർ ഷിയാസ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹിം എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) **കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. മേലാറ്റുർ സ്വദേശികളായ ബാസില, ഷക്കീല, കാർ ഡ്രൈവർ ഷിയാസ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹിം എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസും, ബന്ധുക്കളെ എയർപോർട്ടിൽ വിട്ട് തിരികെ വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൻ്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347178/private-bus-and-car-collide-in-malappuram-three-people-including-the-driver-die-tragically)