---
title: "മലപ്പുറത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം തലസ്ഥാനത്ത് കത്തിക്കരിഞ്ഞ നിലയിൽ"
english_title: "Body of missing Malappuram student found burnt in trivandrum"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347150/body-of-missing-malappuram-student-found-burnt-in-trivandrum"
published_at: "2026-03-12T08:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b228ac875a9_death.jpg"
keywords: []
---

# മലപ്പുറത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം തലസ്ഥാനത്ത് കത്തിക്കരിഞ്ഞ നിലയിൽ

> **Lead Summary:** **കൊളത്തൂർ (മലപ്പുറം): ( **[www.truevisionnews.com]** )** കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകൻ മുഹമ്മദ് സിനാനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ ഏരിയയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്.

## Article Content

**കൊളത്തൂർ (മലപ്പുറം): ( **[www.truevisionnews.com]** )** കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകൻ മുഹമ്മദ് സിനാനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ ഏരിയയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്.

ചൊവ്വാഴ്ച മലപ്പുറത്തെ മഅ്ദിൻ കോളജിലേക്ക് പോയ സിനാനെ പിന്നീട് കാണാതായതായി പിതാവ് കൊളത്തൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂർ പൊലീസിന് വിവരം ലഭിക്കുന്നത്.

തിരുവനന്തപുരത്ത് സി.സി.ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തിൽ കുപ്പിയിൽ പെട്രോൾ പോലത്തെ ദ്രാവകവുമായി പോകുന്നതായി കണ്ടതായി പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347150/body-of-missing-malappuram-student-found-burnt-in-trivandrum)