---
title: "സമാധാനത്തിന് മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ; യുഎൻ പ്രമേയം പക്ഷപാതപരമെന്ന് ആരോപണം"
english_title: "Iran puts forward three conditions for peace; UN resolution accused of being biased"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347148/iran-puts-forward-three-conditions-for-peace-un-resolution-accused-of-being-biased"
published_at: "2026-03-12T07:52:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b22402b1da8_7.jpg"
keywords: []
---

# സമാധാനത്തിന് മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ; യുഎൻ പ്രമേയം പക്ഷപാതപരമെന്ന് ആരോപണം

> **Lead Summary:** പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മൂന്ന് പ്രധാന ഉപാധികൾ ഇറാൻ മുന്നോട്ടുവെച്ചു. യുദ്ധം മൂലം രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ പരിഹാരം നൽകുക, ഭാവിയിൽ തങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക, ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക എന്നിവയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ആവശ്യപ്പെട്ടത്.

## Article Content

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മൂന്ന് പ്രധാന ഉപാധികൾ ഇറാൻ മുന്നോട്ടുവെച്ചു. യുദ്ധം മൂലം രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ പരിഹാരം നൽകുക, ഭാവിയിൽ തങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക, ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക എന്നിവയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ആവശ്യപ്പെട്ടത്.

റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ സമാധാന നിർദ്ദേശങ്ങൾ വ്യക്തമാക്കിയത്. അതേസമയം, ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി. എന്നാൽ, ഇസ്രയേലും യുഎസും നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രമേയത്തിൽ പരാമർശമില്ലാത്തത് പക്ഷപാതപരമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347148/iran-puts-forward-three-conditions-for-peace-un-resolution-accused-of-being-biased)