---
title: "ഉപാധികളോടെ വെടിനിർത്തലിന് തയ്യാറെന്ന് ഇറാൻ; പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ"
english_title: "Iran says ready for ceasefire with conditions; United Nations passes resolution on Middle East conflict"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347143/iran-says-ready-for-ceasefire-with-conditions-united-nations-passes-resolution-on-middle-east-conflict"
published_at: "2026-03-12T06:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2104f443b7_2.jpg"
keywords: []
---

# ഉപാധികളോടെ വെടിനിർത്തലിന് തയ്യാറെന്ന് ഇറാൻ; പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

> **Lead Summary:** പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഉപാധികളോടെ സമാധാനത്തിന് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നും യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.

## Article Content

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഉപാധികളോടെ സമാധാനത്തിന് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നും യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.

റഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ വെടിനിർത്തൽ നിർദ്ദേശങ്ങൾ സമർപ്പിച്ചത്. എന്നാൽ, ചർച്ചകൾ പുരോഗമിക്കുമ്പോഴും വിവിധയിടങ്ങളിൽ ആക്രമണം തുടരുകയാണ്.

ബഹ്‌റൈനിലെ മുഹറക്കിൽ ഇന്ധന ടാങ്കിന് തീപിടിച്ചതും ദുബായ് ക്രിക്ക് ഹാർബറിന് നേരെയുണ്ടായ നീക്കങ്ങളും ഗൾഫ് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. അതേസമയം, ഇറാന്റെ സൈനിക നടപടികളെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാൻ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രമേയത്തെ 15-ൽ 13 അംഗരാജ്യങ്ങളും പിന്തുണച്ചു. എന്നാൽ നിർണ്ണായക വോട്ടെടുപ്പിൽ നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347143/iran-says-ready-for-ceasefire-with-conditions-united-nations-passes-resolution-on-middle-east-conflict)