---
title: "ഇന്ധന പ്രതിസന്ധി; 'കേന്ദ്രത്തിന്റെ കെടുകാര്യസ്ഥതയിൽ രാജ്യം വലയുന്നു' - മല്ലികാർജുൻ ഖാർഗെ"
english_title: "Fuel crisis; 'The country is suffering due to the mismanagement of the Centre' - Mallikarjun Kharge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347142/fuel-crisis-the-country-is-suffering-due-to-the-mismanagement-of-the-centre-mallikarjun-kharge"
published_at: "2026-03-12T06:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b20c2f2c84c_1.jpg"
keywords: []
---

# ഇന്ധന പ്രതിസന്ധി; 'കേന്ദ്രത്തിന്റെ കെടുകാര്യസ്ഥതയിൽ രാജ്യം വലയുന്നു' - മല്ലികാർജുൻ ഖാർഗെ

> **Lead Summary:** രാജ്യത്തെ ഇന്ധന-പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത മൂലം എൽ.പി.ജി വിതരണം താളംതെറ്റിയെന്നും സിലിണ്ടറുകൾക്കായി ജനങ്ങൾ നെട്ടോട്ടമോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

രാജ്യത്തെ ഇന്ധന-പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത മൂലം എൽ.പി.ജി വിതരണം താളംതെറ്റിയെന്നും സിലിണ്ടറുകൾക്കായി ജനങ്ങൾ നെട്ടോട്ടമോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്നും, ഇതിന്റെ ഫലമായി കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

ഇന്ധനവില വർദ്ധനവ് വിമാനയാത്രകളെയും കാർഷിക മേഖലയെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ 74 ദിവസത്തെ സ്റ്റോക്കുണ്ടെന്ന സർക്കാരിന്റെ അവകാശവാദം വിശ്വസിക്കാനാവില്ലെന്നും, വസ്തുതകൾ വെളിപ്പെടുത്തി പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347142/fuel-crisis-the-country-is-suffering-due-to-the-mismanagement-of-the-centre-mallikarjun-kharge)