---
title: "മംഗലാപുരം-രാമേശ്വരം ട്രെയിൻ: സമയക്രമം പ്രഖ്യാപിച്ചു; മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ്"
english_title: "Mangalore-Rameswaram train: Timetable announced; Stops at major stations in Malabar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347133/mangalore-rameswaram-train-timetable-announced-stops-at-major-stations-in-malabar"
published_at: "2026-03-11T23:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1abc44bf90_20.jpg"
keywords: []
---

# മംഗലാപുരം-രാമേശ്വരം ട്രെയിൻ: സമയക്രമം പ്രഖ്യാപിച്ചു; മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ്

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം പ്രതിവാര ട്രെയിനിന്റെ ഔദ്യോഗിക സമയവിവരങ്ങൾ പുറത്തുവിട്ടു. കേരളത്തിൽ പാലക്കാട് മാത്രമായിരിക്കും സ്റ്റോപ്പ് എന്ന തരത്തിലുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ട് മലബാറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

## Article Content

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം പ്രതിവാര ട്രെയിനിന്റെ ഔദ്യോഗിക സമയവിവരങ്ങൾ പുറത്തുവിട്ടു. കേരളത്തിൽ പാലക്കാട് മാത്രമായിരിക്കും സ്റ്റോപ്പ് എന്ന തരത്തിലുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ട് മലബാറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ശനിയാഴ്ചകളിൽ രാത്രി 7.30-ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് എന്നീ സ്റ്റേഷനുകൾ പിന്നിട്ട് ഞായറാഴ്ച രാവിലെ 10.50-ന് രാമേശ്വരത്തെത്തും. മടക്കയാത്രയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 3.30-ന് രാമേശ്വരത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.55-ന് മംഗലാപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347133/mangalore-rameswaram-train-timetable-announced-stops-at-major-stations-in-malabar)