---
title: "‘ഇറാനിൽ ഇനി ലക്ഷ്യങ്ങളില്ല; യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് നിമിഷങ്ങൾ മതി’ - ട്രംപ്"
english_title: "'I have no more targets in Iran; I only need seconds to end the war' - Trump"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347132/i-have-no-more-targets-in-iran-i-only-need-seconds-to-end-the-war-trump"
published_at: "2026-03-11T23:13:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1aa637e7b2_19.jpg"
keywords: []
---

# ‘ഇറാനിൽ ഇനി ലക്ഷ്യങ്ങളില്ല; യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് നിമിഷങ്ങൾ മതി’ - ട്രംപ്

> **Lead Summary:** **ഇ**റാനുമായുള്ള സൈനിക നീക്കങ്ങൾ ലക്ഷ്യത്തോടടുക്കുകയാണെന്നും യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ മാധ്യമമായ 'അക്സിയോസിന്' നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

## Article Content

**ഇ**റാനുമായുള്ള സൈനിക നീക്കങ്ങൾ ലക്ഷ്യത്തോടടുക്കുകയാണെന്നും യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ മാധ്യമമായ 'അക്സിയോസിന്' നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇറാന്റെ സൈനിക ശേഷിയെ യുഎസ് വലിയ തോതിൽ തകർത്തുവെന്നും ഇനി അവിടെ ലക്ഷ്യം വയ്ക്കാൻ കാര്യമായൊന്നുമില്ലെന്നും ട്രംപ് അവകാശപ്പെട്ടു. യുദ്ധം തനിക്ക് നിശ്ചയിക്കാവുന്ന സമയത്ത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും, സൈനിക നടപടികൾ പ്രതീക്ഷിച്ചതിലും വേഗത്തിലും വിജയകരമായും മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347132/i-have-no-more-targets-in-iran-i-only-need-seconds-to-end-the-war-trump)