---
title: "ഭരണകൂടത്തിനെതിരെ അന്തിമ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് റെസ പഹ്‌ലവി; ഇറാനിൽ ജാഗ്രതാനിർദേശം"
english_title: "Reza Pahlavi calls for final fight against regime; Iran on alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347125/reza-pahlavi-calls-for-final-fight-against-regime-iran-on-alert"
published_at: "2026-03-11T21:44:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b19531b57f9_16.jpg"
keywords: []
---

# ഭരണകൂടത്തിനെതിരെ അന്തിമ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് റെസ പഹ്‌ലവി; ഇറാനിൽ ജാഗ്രതാനിർദേശം

> **Lead Summary:** പശ്ചിമേഷ്യൻ സംഘർഷം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കവെ, ഇറാൻ ഭരണകൂടത്തിനെതിരെ നിർണ്ണായക നീക്കവുമായി മുൻ കിരീടാവകാശി റെസ പഹ്‌ലവി രംഗത്ത്. രാജ്യം ഒരു രാഷ്ട്രീയ വിപ്ലവത്തിന്റെ അവസാന ഘട്ടത്തിലാണെന്നും പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും യുഎസിൽ കഴിയുന്ന അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജനങ്ങൾ ഭക്ഷണവും അവശ്യവസ്തുക്കളും കരുതിവെക്കണമെന്നും വീടുകളിൽ തന്നെ തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

## Article Content

പശ്ചിമേഷ്യൻ സംഘർഷം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കവെ, ഇറാൻ ഭരണകൂടത്തിനെതിരെ നിർണ്ണായക നീക്കവുമായി മുൻ കിരീടാവകാശി റെസ പഹ്‌ലവി രംഗത്ത്. രാജ്യം ഒരു രാഷ്ട്രീയ വിപ്ലവത്തിന്റെ അവസാന ഘട്ടത്തിലാണെന്നും പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും യുഎസിൽ കഴിയുന്ന അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജനങ്ങൾ ഭക്ഷണവും അവശ്യവസ്തുക്കളും കരുതിവെക്കണമെന്നും വീടുകളിൽ തന്നെ തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങൾ ശക്തമായി തുടരാൻ ആവശ്യപ്പെട്ട പഹ്‌ലവി, നിലവിലെ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ജനങ്ങളോടൊപ്പം അണിനിരക്കാൻ ഇറാൻ സൈന്യത്തോടും അഭ്യർത്ഥിച്ചു. തന്റെ അന്തിമ ആഹ്വാനത്തിനായി കാത്തിരിക്കാൻ അനുയായികളോട് ആവശ്യപ്പെട്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347125/reza-pahlavi-calls-for-final-fight-against-regime-iran-on-alert)