---
title: "മഞ്ചേശ്വരത്ത് എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ"
english_title: "Two arrested with MDMA and banned tobacco products in Manjeswaram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347124/two-arrested-with-mdma-and-banned-tobacco-products-in-manjeswaram"
published_at: "2026-03-11T21:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b19369e6b2a_15.jpg"
keywords: []
---

# മഞ്ചേശ്വരത്ത് എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** മാരക ലഹരിമരുന്നായ എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുയുവാക്കളെ മഞ്ചേശ്വരം പോലീസ് പിടികൂടി. നെല്ലിക്കട്ട ചർളടുക്കയിലെ അബൂബക്കർ സിദ്ധിഖ് , തെക്കിൽ കുന്നാരുവിലെ ഹാരിസ് പി എന്നിവരെയാണ് സബ് ഇൻസ്‌പെക്ടർ ഉമേഷ് കെ.ആറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

മാരക ലഹരിമരുന്നായ എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുയുവാക്കളെ മഞ്ചേശ്വരം പോലീസ് പിടികൂടി. നെല്ലിക്കട്ട ചർളടുക്കയിലെ അബൂബക്കർ സിദ്ധിഖ് , തെക്കിൽ കുന്നാരുവിലെ ഹാരിസ് പി എന്നിവരെയാണ് സബ് ഇൻസ്‌പെക്ടർ ഉമേഷ് കെ.ആറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഇവരിൽ നിന്ന് 3.21 ഗ്രാം എംഡിഎംഎ, 12 പാക്കറ്റ് പാൻ മസാല, ഒരു ഇ-സിഗരറ്റ് എന്നിവ കണ്ടെടുത്തു. ലഹരി കടത്താൻ ഉപയോഗിച്ച കാറും 19,360 രൂപയും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും ലഹരിമരുന്ന് കൈവശം വെച്ചതിനും എൻഡിപിഎസ് ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347124/two-arrested-with-mdma-and-banned-tobacco-products-in-manjeswaram)