---
title: "ഇറാനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്ത് ട്രംപ്; പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു"
english_title: "Trump welcomes Iran to World Cup; uncertainty remains over participation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347117/trump-welcomes-iran-to-world-cup-uncertainty-remains-over-participation"
published_at: "2026-03-11T20:53:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1895c51d80_12.jpg"
keywords: []
---

# ഇറാനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്ത് ട്രംപ്; പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു

> **Lead Summary:** പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഈ വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഇറാൻ ടീമിനെ സ്വാഗതം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ ടീമിന് യു.എസിൽ കളിക്കാമെന്ന കാര്യം ട്രംപ് ആവർത്തിച്ചത്.

## Article Content

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഈ വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഇറാൻ ടീമിനെ സ്വാഗതം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ ടീമിന് യു.എസിൽ കളിക്കാമെന്ന കാര്യം ട്രംപ് ആവർത്തിച്ചത്.

രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും കായികം ലോകത്തെ ഒരുമിപ്പിക്കുമെന്ന് ഇൻഫന്റിനോ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും, ലോകകപ്പിൽ തങ്ങളുടെ ടീം പങ്കെടുക്കില്ലെന്ന് ഇറാൻ സ്പോർട്സ് മന്ത്രി അഹ്മദ് ദുനിയാമലി വ്യക്തമാക്കി.

യു.എസ്-ഇറാൻ ബന്ധം വഷളായ പശ്ചാത്തലത്തിൽ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് കായികലോകത്ത് ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, ടൂർണമെന്റ് മാറ്റിവെക്കില്ലെന്നും യോഗ്യത നേടിയ എല്ലാ ടീമുകൾക്കും അവസരം നൽകുമെന്നും ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹെയ്മോ ഷിർഗി അറിയിച്ചു.

നിലവിലെ ക്രമീകരണമനുസരിച്ച് ഇറാന്റെ മത്സരങ്ങൾ ലോസ് ഏഞ്ചൽസ്, സിയാറ്റിൽ എന്നിവിടങ്ങളിലാണ് നടക്കേണ്ടത്. ഇറാൻ പിന്മാറുന്ന പക്ഷം, 1950-ന് ശേഷം ലോകകപ്പിൽ നിന്ന് ഒരു രാജ്യം സ്വയം മാറിനിൽക്കുന്ന ആദ്യ സംഭവമായി ഇത് മാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347117/trump-welcomes-iran-to-world-cup-uncertainty-remains-over-participation)