---
title: "എൽപിജി പ്രതിസന്ധി ; പരിഭ്രാന്തി വേണ്ടെന്നും വിതരണം സുഗമമാണെന്നും കേന്ദ്രം"
english_title: "LPG crisis; No need to panic, supply is smooth, says Centre"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347116/lpg-crisis-no-need-to-panic-supply-is-smooth-says-centre"
published_at: "2026-03-11T20:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b18553e8719_11.jpg"
keywords: []
---

# എൽപിജി പ്രതിസന്ധി ; പരിഭ്രാന്തി വേണ്ടെന്നും വിതരണം സുഗമമാണെന്നും കേന്ദ്രം

> **Lead Summary:** രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

## Article Content

രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

വ്യാജ വിവരങ്ങൾ വിശ്വസിച്ച് ഉപഭോക്താക്കൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് വിതരണ ശൃംഖലയിൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര എൽപിജി ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കാൻ ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന പാചകവാതകവുമായി പുറപ്പെട്ട കപ്പലുകൾ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്തെത്തും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി സാഹചര്യം പ്രത്യേക സമിതി വിലയിരുത്തുന്നുണ്ടെന്നും വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347116/lpg-crisis-no-need-to-panic-supply-is-smooth-says-centre)