---
title: "മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വർദ്ധിപ്പിച്ചു"
english_title: "Help for fishermen; Kerosene subsidy increased to Rs. 50"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347114/help-for-fishermen-kerosene-subsidy-increased-to-rs-50"
published_at: "2026-03-11T20:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b180b370ef2_10.jpg"
keywords: []
---

# മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വർദ്ധിപ്പിച്ചു

> **Lead Summary:** സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണ സബ്‌സിഡിയിൽ വൻ വർദ്ധനവ് വരുത്തിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ലിറ്ററിന് 25 രൂപയായിരുന്ന നിലവിലെ സബ്‌സിഡി തുക 50 രൂപയായാണ് ഉയർത്തിയത്. ഇന്ധനവില വർദ്ധനവ് മൂലം തീരദേശ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

## Article Content

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണ സബ്‌സിഡിയിൽ വൻ വർദ്ധനവ് വരുത്തിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ലിറ്ററിന് 25 രൂപയായിരുന്ന നിലവിലെ സബ്‌സിഡി തുക 50 രൂപയായാണ് ഉയർത്തിയത്. ഇന്ധനവില വർദ്ധനവ് മൂലം തീരദേശ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

മൽസ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷന്റെ ശുപാർശകൾ കൂടി കണക്കിലെടുത്താണ് സബ്‌സിഡി ഇരട്ടിയാക്കാൻ തീരുമാനിച്ചത്. മണ്ണെണ്ണ വിതരണത്തിനായി കൂടുതൽ ബങ്കുകൾ സ്ഥാപിക്കുമെന്നും ഇന്ധനം തടസ്സമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരമ്പരാഗത മത്സ്യബന്ധന മേഖലയെ സംരക്ഷിക്കാനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ ഉറച്ച തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347114/help-for-fishermen-kerosene-subsidy-increased-to-rs-50)