---
title: "കടകംപള്ളി സുരേന്ദ്രനെതിരെ പരാതി; ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി"
english_title: "Complaint against Kadakampally Surendran; Unnikrishnan Potty alleges conspiracy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347112/complaint-against-kadakampally-surendran-unnikrishnan-potty-alleges-conspiracy"
published_at: "2026-03-11T19:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b17cdfc794f_8.jpg"
keywords: []
---

# കടകംപള്ളി സുരേന്ദ്രനെതിരെ പരാതി; ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി

> **Lead Summary:** മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗൂഢാലോചന ആരോപണവുമായി ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തി. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി നൽകിയ ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിൽ കടകംപള്ളിയുടെ കൃത്യമായ ഇടപെടലുണ്ടെന്ന് ആരോപിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി ഡിജിപിക്ക് പരാതി നൽകിയത്.

## Article Content

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗൂഢാലോചന ആരോപണവുമായി ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തി. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി നൽകിയ ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിൽ കടകംപള്ളിയുടെ കൃത്യമായ ഇടപെടലുണ്ടെന്ന് ആരോപിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി ഡിജിപിക്ക് പരാതി നൽകിയത്.

2020-ൽ ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റുവെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നിലവിൽ പോറ്റിക്കെതിരെ അന്വേഷണം നടത്തിവരികയാണ്. എന്നാൽ, ഈ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുടെ ഭാഗമായി തന്നെ കുടുക്കിയതാണെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. ഈ ഗൂഢാലോചനയിൽ മുൻ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347112/complaint-against-kadakampally-surendran-unnikrishnan-potty-alleges-conspiracy)