---
title: "ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് കൈമാറാൻ ശ്രീലങ്കൻ കോടതി ഉത്തരവ്"
english_title: "Sri Lankan court orders transfer of bodies of Iranian sailors to Iranian embassy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347106/sri-lankan-court-orders-transfer-of-bodies-of-iranian-sailors-to-iranian-embassy"
published_at: "2026-03-11T19:10:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1714ddc69d_6.jpg"
keywords: []
---

# ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് കൈമാറാൻ ശ്രീലങ്കൻ കോടതി ഉത്തരവ്

> **Lead Summary:** **ശ്രീ**ലങ്കൻ തീരത്തിന് സമീപം അമേരിക്കൻ ആക്രമണത്തിനിരയായ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയിലെ 84 നാവികരുടെ മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് വിട്ടുനൽകാൻ ഗല്ലെ ചീഫ് മജിസ്‌ട്രേറ്റ് സമീറ ദൊഡംഗോഡ ഉത്തരവിട്ടു. വിശാഖപട്ടണത്തെ സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

## Article Content

**ശ്രീ**ലങ്കൻ തീരത്തിന് സമീപം അമേരിക്കൻ ആക്രമണത്തിനിരയായ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയിലെ 84 നാവികരുടെ മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് വിട്ടുനൽകാൻ ഗല്ലെ ചീഫ് മജിസ്‌ട്രേറ്റ് സമീറ ദൊഡംഗോഡ ഉത്തരവിട്ടു. വിശാഖപട്ടണത്തെ സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

നിലവിൽ ഗാല്ലെ നാഷണൽ ആശുപത്രിയിലെ പ്രത്യേക ഫ്രീസർ കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എംബസിക്ക് കോടതി അനുമതി നൽകി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട 32 നാവികർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിട്ടുണ്ട്.

ഇവരെ നിലവിൽ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രി മോർച്ചറിയിലെ സ്ഥലപരിമിതി മൂലം താൽക്കാലിക സംവിധാനത്തിലാണ് മൃതദേഹങ്ങൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ഇവ ഇറാനിലേക്ക് കൊണ്ടുപോകുന്നതുവരെയുള്ള നടപടികൾ എംബസിയുടെ മേൽനോട്ടത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347106/sri-lankan-court-orders-transfer-of-bodies-of-iranian-sailors-to-iranian-embassy)