---
title: "കണ്ണൂർ സ്വദേശിനി ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്"
english_title: "Pregnant woman from Kannur found hanging in in-laws' house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347095/pregnant-woman-from-kannur-found-hanging-in-in-laws-house"
published_at: "2026-03-11T17:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b15df74ff3f_kollam_death.jpg"
keywords: []
---

# കണ്ണൂർ സ്വദേശിനി ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) **4 മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ ഫിൽഗിരി ചരുവിള പുത്തൻ വീട്ടിൽ സുബിന്റെ ഭാര്യ ശരണ്യയെ ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ശരണ്യയുടെയും സുബിന്റെയും പ്രണയവിവാഹമായിരുന്നു. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) **4 മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ ഫിൽഗിരി ചരുവിള പുത്തൻ വീട്ടിൽ സുബിന്റെ ഭാര്യ ശരണ്യയെ ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ശരണ്യയുടെയും സുബിന്റെയും പ്രണയവിവാഹമായിരുന്നു. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്.

കഴിഞ്ഞ ദിവസം വൈകിട്ട് അടുത്ത വീട്ടിലെ കുട്ടി സ്കൂളിൽ പോയി വന്ന ശേഷം ശരണ്യ താമസിക്കുന്ന വീട്ടിലേക്ക് കയറിയപ്പോഴാണു കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കൽ പൊലീസിലും വിവരം അറിയിച്ചു. കടയ്ക്കൽ പൊലീസ് കേസെടുത്തു. കൊട്ടാരക്കര തഹസിൽദാർ സ്ഥലത്ത് എത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോയി.

അതേസമയം, മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകുമെന്നും പലപ്പോഴും സുബിൻ മർദിക്കുന്നതായി അമ്മയെ ഫോണിൽ വിളിച്ചു പറയുമായിരുന്നു എന്നും ശരണ്യയുടെ പിതാവ് ചന്ദ്രൻ പറഞ്ഞു.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number:1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347095/pregnant-woman-from-kannur-found-hanging-in-in-laws-house)