---
title: "'ആരു പറഞ്ഞു താൽപ്പര്യം ഉണ്ടെന്ന്? താന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നു' - ഷാഫി പറമ്പില്‍"
english_title: "shafi parambil clarifies that he will not contest in the upcoming assembly election"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347093/shafi-parambil-clarifies-that-he-will-not-contest-in-the-upcoming-assembly-election"
published_at: "2026-03-11T17:38:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b15b333e8ff_shafi_parambil.jpg"
keywords: []
---

# 'ആരു പറഞ്ഞു താൽപ്പര്യം ഉണ്ടെന്ന്? താന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നു' - ഷാഫി പറമ്പില്‍

> **Lead Summary:** **ഡൽഹി: ( **[www.truevisionnews.com]** ) ** നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഷാപി പറമ്പിൽ എംപി. പാർലമെൻ്റ് രംഗത്ത് പ്രവർത്തിക്കാൻ ആണ് താൽപര്യമെന്ന് നേതൃത്വത്തെ അറിയിച്ചു.എല്ലാ എംപിമാർക്കും മത്സരിക്കാൻ താൽപര്യം ഉണ്ടെന്ന് ആര് പറഞ്ഞുവെന്നും ഷാപി ചോദിച്ചു. മത്സരിക്കാൻ തയ്യാറെന്ന് എംപിമാരുടെ ഫോട്ടോ വെച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. ഇത് ശരിയല്ല. ഇത്തരം മാധ്യമ സൃഷ്ടികളായ വാർത്തകളെ വിശ്വസിക്കരുത് എന്ന് കോൺഗ്രസ് പ്രവർത്തകരോട് ഷാഫി പറഞ്ഞു.

## Article Content

**ഡൽഹി: ( **[www.truevisionnews.com]** ) ** നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഷാപി പറമ്പിൽ എംപി. പാർലമെൻ്റ് രംഗത്ത് പ്രവർത്തിക്കാൻ ആണ് താൽപര്യമെന്ന് നേതൃത്വത്തെ അറിയിച്ചു.എല്ലാ എംപിമാർക്കും മത്സരിക്കാൻ താൽപര്യം ഉണ്ടെന്ന് ആര് പറഞ്ഞുവെന്നും ഷാപി ചോദിച്ചു. മത്സരിക്കാൻ തയ്യാറെന്ന് എംപിമാരുടെ ഫോട്ടോ വെച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. ഇത് ശരിയല്ല. ഇത്തരം മാധ്യമ സൃഷ്ടികളായ വാർത്തകളെ വിശ്വസിക്കരുത് എന്ന് കോൺഗ്രസ് പ്രവർത്തകരോട് ഷാഫി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് പറയാനാകില്ല എന്ന നിലപാടായിരുന്നു ഷാഫി പറമ്പിൽ ആദ്യം സ്വീകരിച്ചിരുന്നത്. എംപിമാർ മത്സരിക്കുമെന്ന ചർച്ചകൾ ഉയർന്നപ്പോഴും വ്യക്തമായ മറുപടി നൽകാൻ ഷാഫി തയ്യാറായിരുന്നില്ല. പാലക്കാട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സ്ഥാനം ഒഴിഞ്ഞാണ് വടകരയിൽ നിന്നും മത്സരിച്ച് എംപിയായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി കരുനീക്കങ്ങൾ തുടങ്ങിയെന്ന വാർത്തകൾ വന്നതോടെയാണ് എംപിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷാഫി പറമ്പിലിന് താൽപ്പര്യമുണ്ടെങ്കിലും വടകരക്കാർ അദ്ദേഹത്തെ വിട്ട് കൊടുക്കാൻ തയ്യാറല്ല എന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഒരു വേദിയിൽ പറഞ്ഞ തമാശ ഏറെ ചർച്ചയായിരുന്നു. അന്ന് തമാശ പറഞ്ഞെങ്കിലും തനിക്കുള്ള ഉത്തരവാദിത്തം സണ്ണി ജോസഫ് കൃത്യമായി ഏൽപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഷാഫിയുടെ മറുപടി. ഷാഫിക്ക് പുറമേ കെ.സി. വേണു ഗോപാൽ അടക്കമുള്ള എംപിമാർ നിയമസഭയിൽ മത്സരിക്കനൊരുങ്ങുന്നു എന്ന സൂചനയും കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347093/shafi-parambil-clarifies-that-he-will-not-contest-in-the-upcoming-assembly-election)