---
title: "പ്രായം കുറയ്ക്കാം, ചർമ്മത്തിന് തിളക്കമേകാം; റോസ് വാട്ടർ നൽകുന്ന ആരും അറിയാത്ത ആരോഗ്യ രഹസ്യങ്ങൾ ഇതെല്ലാമാണ്....."
english_title: "These are all the health secrets that rose water provides that no one knows about....."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347088/these-are-all-the-health-secrets-that-rose-water-provides-that-no-one-knows-about"
published_at: "2026-03-11T17:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b152ffa666e_rose_water.jpg"
keywords: []
---

# പ്രായം കുറയ്ക്കാം, ചർമ്മത്തിന് തിളക്കമേകാം; റോസ് വാട്ടർ നൽകുന്ന ആരും അറിയാത്ത ആരോഗ്യ രഹസ്യങ്ങൾ ഇതെല്ലാമാണ്.....

> **Lead Summary:** സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ കാലമെത്ര മാറിയാലും പകരക്കാരില്ലാത്ത ഒന്നാണ് റോസ് വാട്ടർ. രാസവസ്തുക്കൾ നിറഞ്ഞ വിലകൂടിയ ക്രീമുകളേക്കാൾ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകാൻ ഈ പ്രകൃതിദത്ത കൂട്ടത്തിന് സാധിക്കും. ചർമ്മത്തിന്റെ സ്വാഭാവിക മൃദുത്വം നിലനിർത്താനും മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാനും റോസ് വാട്ടർ എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.

## Article Content

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ കാലമെത്ര മാറിയാലും പകരക്കാരില്ലാത്ത ഒന്നാണ് റോസ് വാട്ടർ. രാസവസ്തുക്കൾ നിറഞ്ഞ വിലകൂടിയ ക്രീമുകളേക്കാൾ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകാൻ ഈ പ്രകൃതിദത്ത കൂട്ടത്തിന് സാധിക്കും. ചർമ്മത്തിന്റെ സ്വാഭാവിക മൃദുത്വം നിലനിർത്താനും മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാനും റോസ് വാട്ടർ എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.

പ്രകൃതിദത്ത ടോണർ: ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും അമിതമായ എണ്ണമയം നീക്കം ചെയ്യാനും റോസ് വാട്ടർ സഹായിക്കുന്നു. ഇത് മുഖം വൃത്തിയാക്കിയ ശേഷം ടോണറായി ഉപയോഗിക്കാം.

പി.എച്ച് ബാലൻസ് നിലനിർത്തുന്നു: ചർമ്മത്തിന്റെ സ്വാഭാവിക പി.എച്ച് (pH level) നിലനിർത്താൻ റോസ് വാട്ടറിന് കഴിവുണ്ട്. ഇത് അമിതമായ വരൾച്ചയോ എണ്ണമയമോ ഉണ്ടാകാതെ ചർമ്മത്തെ സംരക്ഷിക്കുന്നു.

മുഖക്കുരു കുറയ്ക്കുന്നു: റോസ് വാട്ടറിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ മുഖക്കുരു മൂലമുണ്ടാകുന്ന ചുവപ്പും നീരും കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

ചർമ്മത്തിന് ഈർപ്പം നൽകുന്നു: വരണ്ട ചർമ്മമുള്ളവർക്ക് റോസ് വാട്ടർ ഒരു മികച്ച ഹീലിംഗ് ഏജന്റാണ്. ഇത് ചർമ്മത്തിന് ആവശ്യമായ ഈർപ്പം (Hydration) നൽകുകയും ചർമ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു.

കണ്ണിന് താഴെയുള്ള കറുപ്പ് നിറം: ഉറക്കക്കുറവ് മൂലമോ മറ്റോ കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ (Dark circles) മാറ്റാൻ റോസ് വാട്ടറിൽ മുക്കിയ കോട്ടൺ പാഡുകൾ കണ്ണിന് മുകളിൽ വയ്ക്കുന്നത് ഗുണകരമാണ്.

ആന്റി ഏജിംഗ്: ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ചർമ്മത്തിന് യൗവനം നിലനിർത്താനും ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347088/these-are-all-the-health-secrets-that-rose-water-provides-that-no-one-knows-about)