---
title: "ടെക് ലോകത്തേക്ക് ചുവടുവെക്കാൻ സുവർണ്ണാവസരം; പി.എം.കെ.വി.വൈ 4.0 സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for PMKVY 4.0 free courses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347086/applications-invited-for-pmkvy-40-free-courses"
published_at: "2026-03-11T16:45:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b14f1fd0b2a_22.jpg"
keywords: []
---

# ടെക് ലോകത്തേക്ക് ചുവടുവെക്കാൻ സുവർണ്ണാവസരം; പി.എം.കെ.വി.വൈ 4.0 സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **[**വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അത്യാധുനിക സാങ്കേതിക കോഴ്‌സുകളിലേക്ക് സൗജന്യമായി പഠിക്കാൻ അവസരമൊരുങ്ങുന്നു. അസാപ് കേരളയുടെ കീഴിൽ പി.എം.കെ.വി.വൈ 4.0 പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന എ.ഐ , ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് മാർച്ച് 12-ന് സ്പോട്ട് അഡ്മിഷൻ നടക്കും.

## Article Content

**[**വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അത്യാധുനിക സാങ്കേതിക കോഴ്‌സുകളിലേക്ക് സൗജന്യമായി പഠിക്കാൻ അവസരമൊരുങ്ങുന്നു. അസാപ് കേരളയുടെ കീഴിൽ പി.എം.കെ.വി.വൈ 4.0 പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന എ.ഐ , ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് മാർച്ച് 12-ന് സ്പോട്ട് അഡ്മിഷൻ നടക്കും.

പുതിയ കാലത്തെ തൊഴിൽ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് പ്രവേശനം നടക്കുന്നത്. 'എ.ഐ & എം.എൽ – ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ്' കോഴ്‌സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എന്നാൽ 'ആപ്ലിക്കേഷൻ ഡെവലപ്പർ – വെബ് & മൊബൈൽ' കോഴ്‌സിലേക്ക് ബിടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. പൂർണ്ണമായും സൗജന്യമായ ഈ കോഴ്‌സുകളിൽ സീറ്റുകളുടെ ലഭ്യതയ്ക്കും യോഗ്യതയ്ക്കും അനുസരിച്ചായിരിക്കും അഡ്മിഷൻ നൽകുക.

താല്പര്യമുള്ളവർ മാർച്ച് 12-ന് രാവിലെ 10 മണിക്ക് ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സഹിതം വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ട് ഹാജരാകണം. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/fQ1FnTZtFJ9smiGR7 എന്ന ലിങ്ക് ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്കായി 9495999697 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347086/applications-invited-for-pmkvy-40-free-courses)