---
title: " പ്രണയസാഫല്യം; മറാത്തി താരം മൊണാലിസ ഭോസ്‌ലെയും പ്രിയതമനും വിവാഹിതരാകുന്നു; ചടങ്ങ് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍"
english_title: "Monalisa's auspiciousness; Ceremony at 5 pm in Thiruvananthapuram temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347078/monalisas-auspiciousness-ceremony-at-5-pm-in-thiruvananthapuram-temple-new"
published_at: "2026-03-11T16:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b148324a887_monalisa.jpg"
keywords: []
---

#  പ്രണയസാഫല്യം; മറാത്തി താരം മൊണാലിസ ഭോസ്‌ലെയും പ്രിയതമനും വിവാഹിതരാകുന്നു; ചടങ്ങ് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍

> **Lead Summary:** തിരുവനന്തപുരം: പ്രണയത്തിന് വീട്ടുകാർ തടസ്സമായതോടെ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയ മറാത്തി നടിയും കുംഭമേള വൈറൽ താരവുമായ മൊണാലിസ ഭോസ്‌ലെ മാംഗല്യം.വൈകിട്ട് അഞ്ചിന് പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനാണ് വരന്‍.

## Article Content

തിരുവനന്തപുരം: പ്രണയത്തിന് വീട്ടുകാർ തടസ്സമായതോടെ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയ മറാത്തി നടിയും കുംഭമേള വൈറൽ താരവുമായ മൊണാലിസ ഭോസ്‌ലെ മാംഗല്യം.വൈകിട്ട് അഞ്ചിന് പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനാണ് വരന്‍.

മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായ യുവാവുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്.

മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

എന്നാല്‍ പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ക്കും മറ്റുമായി മൊണാലിസ ഭോസ്‌ലെ നേരത്തെയും കേരളത്തില്‍ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347078/monalisas-auspiciousness-ceremony-at-5-pm-in-thiruvananthapuram-temple-new)