---
title: "അർജുൻ തെണ്ടുൽക്കറുടെ വിവാഹവേദിയിൽ വിസ്മയമായി സാറ; ഫാഷൻ ലോകം കീഴടക്കി മനീഷ് മൽഹോത്രയുടെ 'പിങ്ക് മാജിക്'!"
english_title: "Sara looks stunning at Arjun Tendulkar's wedding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347062/sara-looks-stunning-at-arjun-tendulkars-wedding"
published_at: "2026-03-11T15:37:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b13edb719da_19.jpg"
keywords: []
---

# അർജുൻ തെണ്ടുൽക്കറുടെ വിവാഹവേദിയിൽ വിസ്മയമായി സാറ; ഫാഷൻ ലോകം കീഴടക്കി മനീഷ് മൽഹോത്രയുടെ 'പിങ്ക് മാജിക്'!

> **Lead Summary:** **[ **സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറും സംരംഭകയായ സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹമാമാങ്കത്തിൽ ഫാഷൻ ലോകത്തിന്റെ കണ്ണുതള്ളിച്ചത് സഹോദരി സാറ തെണ്ടുൽക്കറുടെ വശ്യസുന്ദരമായ ലുക്കുകളാണ്.

## Article Content

**[ **സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറും സംരംഭകയായ സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹമാമാങ്കത്തിൽ ഫാഷൻ ലോകത്തിന്റെ കണ്ണുതള്ളിച്ചത് സഹോദരി സാറ തെണ്ടുൽക്കറുടെ വശ്യസുന്ദരമായ ലുക്കുകളാണ്.

മുംബൈയിൽ നടന്ന അതിപ്രശസ്തമായ ഈ വിവാഹവേദിയിൽ സെലിബ്രിറ്റികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നെങ്കിലും, തന്റെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് കൊണ്ട് സാറ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. വിവാഹദിനത്തിൽ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ മനോഹരമായ പിങ്ക് ബന്ദാനി സാരിയിലാണ് സാറ തിളങ്ങിയത്.

സർദോസി, രേശം എംബ്രോയ്ഡറികൾ കൊണ്ടും സ്വീക്വിൻ വർക്കുകൾ കൊണ്ടും സമ്പന്നമായിരുന്നു ഈ സാരി. റോസ് പൂക്കളുടെ ആകൃതിയിലുള്ള ബോർഡറുകളും സർദോസി എംബ്രോയ്ഡറി നിറഞ്ഞ കട്ട് ഔട്ട് ഡിസൈനുള്ള പിങ്ക് സിൽക്ക് ബ്ലൗസും കൂടിയായപ്പോൾ സാറ ഒരു രാജകുമാരിയെപ്പോലെ സുന്ദരിയായി.

ആഭരണങ്ങളുടെ കാര്യത്തിലും സാറ ഒട്ടും പിന്നിലായിരുന്നില്ല. കല്ലുകൾ പതിച്ച മൾട്ടി ലെയേർഡ് നെക്ക്‌ളേസ്, പച്ച മുത്തുകളുള്ള മാല, വലിയ ജിമിക്കികൾ, നെറ്റിച്ചുട്ടി എന്നിവയ്‌ക്കൊപ്പം വലിയ മോതിരവും വളകളും സാറയുടെ ലുക്കിന് തികച്ചും ട്രഡീഷണൽ ടച്ച് നൽകി. സ്വർണ്ണനിറത്തിലുള്ള ഹീൽസും കൈകളിലെ ചുവന്ന മെഹന്തിയും ഈ ലുക്കിനെ പൂർണ്ണമാക്കി.

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളിലും സാറ തന്റെ ഫാഷൻ സെൻസ് തെളിയിച്ചു. അർപിത മെഹ്ത രൂപകൽപ്പന ചെയ്ത മൾട്ടി കളർ ഗുജറാത്തി ലെഹങ്ക ചോളിയായിരുന്നു പ്രീ-വെഡ്ഡിംഗ് ഫങ്ഷനായി താരം തിരഞ്ഞെടുത്തത്.

മിറർ വർക്കുകൾ നിറഞ്ഞ ഈ ഔട്ട്ഫിറ്റിനൊപ്പം രണ്ട് ലെയറുകളുള്ള കുന്ദൻ നെക്ക്‌ളേസും ബ്രെയ്ഡഡ് ഹെയർസ്റ്റൈലും സ്വീകരിച്ച സാറയുടെ മിനിമൽ മേക്കപ്പ് ലുക്ക് ഫാഷൻ പ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347062/sara-looks-stunning-at-arjun-tendulkars-wedding)