---
title: "ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം: ഒമാൻ തീരത്ത് കാർഗോ കപ്പലിന് തീപിടിച്ചു, ജീവനക്കാരെ ഒഴിപ്പിച്ചു"
english_title: "Cargo ship catches fire off Oman coast, crew evacuated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347031/cargo-ship-catches-fire-off-oman-coast-crew-evacuated"
published_at: "2026-03-11T14:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b12e9ceaf34_Cargo_ship_catches_fire_off_Oman_coast,_crew_evacuated.jpg"
keywords: []
---

# ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം: ഒമാൻ തീരത്ത് കാർഗോ കപ്പലിന് തീപിടിച്ചു, ജീവനക്കാരെ ഒഴിപ്പിച്ചു

> **Lead Summary:** ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യു.കെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ വെച്ചുണ്ടായ സ്ഫോടനത്തിൽ ഒരു കാർഗോ കപ്പലിന് തീപിടിച്ചു. അപകടത്തെ തുടർന്ന് കപ്പലിലെ ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഇന്ന് മാത്രം നാല് വ്യത്യസ്ത ഇടങ്ങളിലായാണ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്.

## Article Content

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യു.കെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ വെച്ചുണ്ടായ സ്ഫോടനത്തിൽ ഒരു കാർഗോ കപ്പലിന് തീപിടിച്ചു. അപകടത്തെ തുടർന്ന് കപ്പലിലെ ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഇന്ന് മാത്രം നാല് വ്യത്യസ്ത ഇടങ്ങളിലായാണ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്.

ഒമാൻ തീരത്ത് മറ്റൊരു കപ്പലിന് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽപ്പെട്ടതായി ഏജൻസി അറിയിച്ചു. ഇവിടെ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെയാണ് നാലാമത്തെ കപ്പൽ അപകടത്തിൽപ്പെട്ടത്. കടലിടുക്കിലെ തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര ചരക്ക് നീക്കത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

അതേസമയം, ഗൾഫ് രാഷ്ട്രങ്ങൾക്ക് മേലുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ‌ഇറാന്റെ ആക്രമണ ശ്രമങ്ങൾ യുഎഇ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. 8 ഡ്രോണുകൾ തകർത്തതയായി കുവൈത്ത് അറിയിച്ചു. സൗദിയുടെ അൽ ഷൈബ എണ്ണപ്പാടം, പ്രിൻസ് സുൽത്താൻ എയർബേസ് എന്നിവക്ക് നേരെ നിരന്തരമായി ആക്രമണം തുടരുകയാണ്. ഇതിനിടെ സൗദിയുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347031/cargo-ship-catches-fire-off-oman-coast-crew-evacuated)