---
title: "റിയാസിനെ തഴഞ്ഞു, വെങ്ങളത്ത് ജനക്കടലുമായി മന്ത്രിയുടെ മാസ്സ് ഡയലോഗ്: ബിജെപിയുടെ 'ജീർണ്ണിച്ച' രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല!"
english_title: "There is no place in Kerala for BJP's 'degenerate' politics: Muhammad Riyaz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347019/there-is-no-place-in-kerala-for-bjps-degenerate-politics-muhammad-riyaz"
published_at: "2026-03-11T13:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1242b60344_11.jpg"
keywords: []
---

# റിയാസിനെ തഴഞ്ഞു, വെങ്ങളത്ത് ജനക്കടലുമായി മന്ത്രിയുടെ മാസ്സ് ഡയലോഗ്: ബിജെപിയുടെ 'ജീർണ്ണിച്ച' രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല!

> **Lead Summary:** **കൊച്ചി: [ **ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി.

## Article Content

**കൊച്ചി: [ **ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി.

വെങ്ങളത്ത് നടന്ന റോഡ് ഷോയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് മന്ത്രി തന്റെ പ്രതിഷേധം അറിയിച്ചത്. പരിപാടിയിൽ നിന്ന് തന്നെ തഴഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച റോഡ് ഷോ ഒരു സമാന്തര ഉദ്ഘാടനമല്ലെന്നും മറിച്ച് ജനകീയമായ ഒരു പ്രതീകാത്മക പ്രതിഷേധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വടക്കേന്ത്യയിൽ നടപ്പിലാക്കുന്ന രാഷ്ട്രീയ ശൈലി കേരളത്തിലേക്കും പകർത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് റിയാസ് ആരോപിച്ചു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എന്നാൽ അത്തരം ജീർണിച്ച രീതിയിലുള്ള പ്രതികരണങ്ങൾക്കോ സംവാദങ്ങൾക്കോ താൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റെ ഈ നിലപാടുകൾ ജനങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും ജനാധിപത്യപരമായ മര്യാദകളുടെ ലംഘനമാണ് ഇവിടെ നടന്നതെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347019/there-is-no-place-in-kerala-for-bjps-degenerate-politics-muhammad-riyaz)