---
title: "മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ച് പ്രസംഗം, 'കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ'; കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ നരേന്ദ്രമോദി"
english_title: "Narendra Modi at the Golden Jubilee Conference of Dheevara Sabha in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347016/narendra-modi-at-the-golden-jubilee-conference-of-dheevara-sabha-in-kochi"
published_at: "2026-03-11T13:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b11f8b70687_modi.jpg"
keywords: []
---

# മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ച് പ്രസംഗം, 'കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ'; കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ നരേന്ദ്രമോദി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** ജനങ്ങളിൽ നിന്ന് അനു​ഗ്രഹം തേടാനാണ് താൻ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ച് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ധീവരസഭയെ അഭിനന്ദിച്ചു. കേരളയെ കേരളം എന്നാക്കിയതും മോദി പ്രസം​ഗമധ്യേ പരാമർശിച്ചു. കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണ്. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അം​ഗീകരിച്ചു. കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്‍റെ നാടാണെന്നും മോദി പറഞ്ഞു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** ജനങ്ങളിൽ നിന്ന് അനു​ഗ്രഹം തേടാനാണ് താൻ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ച് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ധീവരസഭയെ അഭിനന്ദിച്ചു. കേരളയെ കേരളം എന്നാക്കിയതും മോദി പ്രസം​ഗമധ്യേ പരാമർശിച്ചു. കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണ്. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അം​ഗീകരിച്ചു. കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്‍റെ നാടാണെന്നും മോദി പറഞ്ഞു.

പണ്ഡിറ്റ് കറുപ്പനെയും മോദി പ്രസംഗമധ്യേ അനുസ്മരിച്ചു. മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിര്‍ത്തി കാക്കുന്നവരാണ്. പ്രളയകാലത്തെ സേവനങ്ങളും മോദി ഓര്‍ത്തെടുത്ത് പരാമര്‍ശിച്ചു. ജീവൻ പണയപ്പെടുത്തിയാണ് ഇവര്‍ ദുരന്തമുഖത്തേക്ക് ഇറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കി.

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം തുടങ്ങിയെന്നും മോദി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് സാങ്കേതിക വിദ്യ സഹായം ലഭ്യമാക്കി. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന പരിപാടിയിൽ ബിജെപി, കോൺഗ്രസ്‌ നേതാക്കൾ പങ്കെടുത്തു. സിപിഎം നേതാക്കൾ പരിപാടി ബഹിഷ്കരിച്ചു.

എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. രാവിലെ 11.30നുശേഷം നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി നേവൽ ബേസിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിച്ചു. തുടര്‍ന്ന് റോഡ് മാർഗമാണ് മറൈൻഡ്രൈവിൽ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. റോഡ് ഷോക്കുശേഷം കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347016/narendra-modi-at-the-golden-jubilee-conference-of-dheevara-sabha-in-kochi)