---
title: "13 വർഷത്തെ വേദനയ്ക്ക് അറുതി..: ഹരീഷ് റാണയെ വെന്റിലേറ്ററിൽനിന്നും മാറ്റാം, രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി "
english_title: "Euthanasia permitted for the first time in the country"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346986/euthanasia-permitted-for-the-first-time-in-the-country-new"
published_at: "2026-03-11T11:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10877a4ab5_sharma.jpg"
keywords: []
---

# 13 വർഷത്തെ വേദനയ്ക്ക് അറുതി..: ഹരീഷ് റാണയെ വെന്റിലേറ്ററിൽനിന്നും മാറ്റാം, രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി 

> **Lead Summary:** **ദില്ലി: **ഭാരതീയ നിയമചരിത്രത്തിൽ നിർണ്ണായകമായ ഒരു വിധിയിലൂടെ രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. കഴിഞ്ഞ 13 വർഷമായി വെന്റിലേറ്ററിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ മാത്രം ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്കാണ് സ്വാഭാവിക മരണം വരിക്കാൻ കോടതി അനുവാദം നൽകിയത്.

## Article Content

**ദില്ലി: **ഭാരതീയ നിയമചരിത്രത്തിൽ നിർണ്ണായകമായ ഒരു വിധിയിലൂടെ രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. കഴിഞ്ഞ 13 വർഷമായി വെന്റിലേറ്ററിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ മാത്രം ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്കാണ് സ്വാഭാവിക മരണം വരിക്കാൻ കോടതി അനുവാദം നൽകിയത്.

വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി നൽകിയത്. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നൽകി വരുന്ന വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346986/euthanasia-permitted-for-the-first-time-in-the-country-new)