---
title: " കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി "
english_title: "Bomb threat to Kozhikode Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346985/bomb-threat-to-kozhikode-medical-college-new-"
published_at: "2026-03-11T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b109b8b97b0_medical.jpg"
keywords: []
---

#  കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത് . തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത് .

## Article Content

**കോഴിക്കോട് : **കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത് . തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത് .

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മെഡിക്കൽ കോളേജിന് നേരെ ബോംബ് ഭീഷണി ഉണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് കനത്ത ജാഗ്രതയിലാണ് അധികൃതർ. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി മെഡിക്കൽ കോളേജ് പരിസരത്തും പ്രധാന കെട്ടിടങ്ങളിലും വിശദമായ പരിശോധന നടത്തി വരികയാണ്. എന്നാൽ ഇതുവരെ സംശയകരമായ സാഹചര്യത്തിലുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346985/bomb-threat-to-kozhikode-medical-college-new-)