---
title: "കിട്ടാത്ത ലോണിന്റെ പേരിൽ ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ആര്യനാട് അനന്ദിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം"
english_title: "Online loan app: Family demands detailed investigation into youth's death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346973/online-loan-app-family-demands-detailed-investigation-into-youths-death-new"
published_at: "2026-03-11T11:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b101b4dea26_dead.jpg"
keywords: []
---

# കിട്ടാത്ത ലോണിന്റെ പേരിൽ ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ആര്യനാട് അനന്ദിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം

> **Lead Summary:** **തിരുവനന്തപുരം : **തിരുവനന്തപുരം ആര്യനാട് സ്വദേശിയായ യുവാവ് ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം .ആര്യനാട് സ്വദേശി ആനന്താണ് മരിച്ചത് . 

## Article Content

**തിരുവനന്തപുരം : **തിരുവനന്തപുരം ആര്യനാട് സ്വദേശിയായ യുവാവ് ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം .ആര്യനാട് സ്വദേശി ആനന്താണ് മരിച്ചത് . 

ഓൺലൈൻ ആപ്ലിക്കേഷൻ വഴി 19,000 രൂപ ലോണിനായി ആനന്ദ് അപേക്ഷിച്ചിരുന്നെങ്കിലും ആ തുക ലഭിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. എന്നാൽ പണം ലഭിക്കാതിരുന്നിട്ടും 21,000 രൂപ തിരികെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലോൺ മാഫിയയുടെ ഭീഷണി. എടുക്കാത്ത ലോണിന്റെ പേരിലുണ്ടായ ക്രൂരമായ സമ്മർദ്ദമാണ് യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലോൺ ആപ്പ് സംഘം അയച്ചുകൊടുത്തിരുന്നു. ഇതിൽ മനംനൊന്ത് ഈ മാസം ആറിന് വീടിനുള്ളിൽ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346973/online-loan-app-family-demands-detailed-investigation-into-youths-death-new)