---
title: "'ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പരിപാടികളിലേക്ക് വിളിക്കുന്നതില്‍ എന്താണിത്ര പ്രശ്‌നം? ഇത് കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ്'  -   മുഹമ്മദ് റിയാസ് "
english_title: "National Highway inauguration; Minister Muhammad Riyaz not invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346966/national-highway-inauguration-minister-muhammad-riyaz-not-invited-new-"
published_at: "2026-03-11T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0fd5606c13_riiyas.jpg"
keywords: []
---

# 'ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പരിപാടികളിലേക്ക് വിളിക്കുന്നതില്‍ എന്താണിത്ര പ്രശ്‌നം? ഇത് കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ്'  -   മുഹമ്മദ് റിയാസ് 

> **Lead Summary:** **തിരുവനന്തപുരം: ** കൊച്ചിയിൽ നടക്കുന്ന ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും കേരളത്തെ അപമാനിക്കാനുള്ള നീക്കമാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

## Article Content

**തിരുവനന്തപുരം: ** കൊച്ചിയിൽ നടക്കുന്ന ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും കേരളത്തെ അപമാനിക്കാനുള്ള നീക്കമാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ പൂർത്തിയാക്കിയ പദ്ധതിയുടെ ചടങ്ങിൽ നിന്ന് സർക്കാരിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

'2014ല്‍ മുടങ്ങിപ്പോയ പദ്ധതി 2016ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് സാക്ഷാത്കരമായത്. സാധാരണ ഇത്തരം പരിപാടികള്‍ക്കൊക്കെ നിധിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വരാറുണ്ട്. പൊതുമരാമത്ത് മന്ത്രി ആരുമായിക്കൊള്ളട്ടെ. ഇത് കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അടക്കം ക്ഷണിച്ചിരിക്കുകയാണ്.

ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയാണോ? അതാത് വകുപ്പുകളില്‍ നിയമിക്കപ്പെട്ട ജനപ്രതിനിധികള്‍ വേണ്ടവിധത്തില്‍ പ്രയത്‌നിക്കുന്നുണ്ടെന്ന് ജനങ്ങള്‍ അറിയേണ്ടതില്ലേ.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പരിപാടികളിലേക്ക് വിളിക്കുന്നതില്‍ എന്താണിത്ര പ്രശ്‌നം? ഇതെല്ലാം ജനാധിപത്യത്തിലെ മര്യാദയാണ്. ഇത്തരത്തില്‍ അവഗണിച്ചതുകൊണ്ട് മാത്രം അവരുടെ രാഷ്ട്രീയതന്ത്രം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതേണ്ടതില്ല'. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346966/national-highway-inauguration-minister-muhammad-riyaz-not-invited-new-)