---
title: "നാവികസേനയിൽ പാക് ചാരൻ: കൊച്ചിയിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി; യുപി സ്വദേശി പിടിയിൽ!"
english_title: "Pakistani spy in the Navy leaked strategic information in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346943/pakistani-spy-in-the-navy-leaked-strategic-information-in-kochi"
published_at: "2026-03-11T09:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0e94285cb4_1.jpg"
keywords: []
---

# നാവികസേനയിൽ പാക് ചാരൻ: കൊച്ചിയിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി; യുപി സ്വദേശി പിടിയിൽ!

> **Lead Summary:** **ദില്ലി: [ **കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി ചെയ്ത കുറ്റത്തിന് പിടിയിലായി.

## Article Content

**ദില്ലി: [ **കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി ചെയ്ത കുറ്റത്തിന് പിടിയിലായി.

ആഗ്ര സ്വദേശിയായ ഇരുപത്തിനാലുകാരൻ ആദർശ് കുമാറിനെയാണ് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങളും ചിത്രങ്ങളും വിദേശ ഏജൻസിക്ക് കൈമാറിയെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി.

നാവികസേനയിൽ ലാൻസ് നായിക് തസ്തികയിൽ ജോലി ചെയ്തിരുന്ന ആദർശ് കുമാർ, പണത്തിന് വേണ്ടിയാണ് രാജ്യദ്രോഹപരമായ പ്രവൃത്തികളിൽ ഏർപ്പെട്ടതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കൊച്ചിയിലെ നാവിക താവളത്തിലെ യുദ്ധക്കപ്പലുകളെക്കുറിച്ചും മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുമുള്ള നിർണായക വിവരങ്ങൾ ഇയാൾ ഐഎസ്‌ഐ ഏജന്റിന് ചോർത്തി നൽകുകയായിരുന്നു.

കഴിഞ്ഞ കുറച്ചു കാലമായി യുപി എടിഎസിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു ഇയാൾ. ആദർശിന്റെ മൊബൈൽ ഫോൺ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചപ്പോഴാണ് പാക് ഏജന്റുമാരുമായുള്ള ബന്ധവും സംശയാസ്പദമായ രീതിയിൽ പണം കൈപ്പറ്റിയതും പുറത്തായത്.

അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346943/pakistani-spy-in-the-navy-leaked-strategic-information-in-kochi)