---
title: "കാസർകോട് നുള്ളിപ്പാടിയിൽ ലിഫ്റ്റിനെടുത്ത കുഴിയിൽ മൃതശരീരം, ശരീരത്തിൽ വലിച്ചിഴച്ച പാടുകൾ; അന്വേഷണം സുഹൃത്തുക്കളിലേക്ക്"
english_title: "Dead body found in pit where lift was taken in Nullipadi, Kasaragod, investigation to be done by friends"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346941/dead-body-found-in-pit-where-lift-was-taken-in-nullipadi-kasaragod-investigation-to-be-done-by-friends"
published_at: "2026-03-11T09:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0e68067a82_Dead_body_found_in_pit_where_lift_was_taken_in_Nullipadi,_Kasaragod,_investigation_to_be_done_by_friends.jpg"
keywords: []
---

# കാസർകോട് നുള്ളിപ്പാടിയിൽ ലിഫ്റ്റിനെടുത്ത കുഴിയിൽ മൃതശരീരം, ശരീരത്തിൽ വലിച്ചിഴച്ച പാടുകൾ; അന്വേഷണം സുഹൃത്തുക്കളിലേക്ക്

> **Lead Summary:** കാസർകോട്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് സംശയിക്കുന്ന യുവാവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

കാസർകോട്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് സംശയിക്കുന്ന യുവാവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതശരീരത്തിൽ വലിച്ചിഴച്ചതിന്‍റെ പാടുകൾ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാസർകോട് നഗരത്തിനു തൊട്ടടുത്താണ് സംഭവം. കെട്ടിടത്തിനു സമീപം സാമൂഹ്യ വിരുദ്ധർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകൻ അറിഞ്ഞിരുന്നു. ഇത് പരിശോധിക്കാൻ ഇടക്ക് എത്തുമായിരുന്നു. ചൊവ്വാഴ്ച രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരിച്ച ആളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346941/dead-body-found-in-pit-where-lift-was-taken-in-nullipadi-kasaragod-investigation-to-be-done-by-friends)