---
title: "സിലിണ്ടർ തുറന്നപ്പോൾ ഗ്യാസിന് പകരം വന്നത് പച്ചവെള്ളം; പുന്നപ്രയിൽ ഗ്യാസ് ഏജൻസിക്കെതിരെ പരാതി"
english_title: "Complaint of green water in gas cylinder in Punnapra."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346930/complaint-of-green-water-in-gas-cylinder-in-punnapra"
published_at: "2026-03-11T07:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0cd9a4c39f_gls.jpg"
keywords: []
---

# സിലിണ്ടർ തുറന്നപ്പോൾ ഗ്യാസിന് പകരം വന്നത് പച്ചവെള്ളം; പുന്നപ്രയിൽ ഗ്യാസ് ഏജൻസിക്കെതിരെ പരാതി

> **Lead Summary:** **ആലപ്പുഴ : ** പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളമെന്ന് പരാതി. മൂന്ന് ദിവസം മുമ്പാണ് ഫുഡ്‌ പ്രൊഡകട്സ് സ്ഥാപനത്തിലേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങിയത്. ​ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിലാണ് വെള്ളം കണ്ടത്.

## Article Content

**ആലപ്പുഴ : ** പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളമെന്ന് പരാതി. മൂന്ന് ദിവസം മുമ്പാണ് ഫുഡ്‌ പ്രൊഡകട്സ് സ്ഥാപനത്തിലേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങിയത്. ​ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിലാണ് വെള്ളം കണ്ടത്.

പ്രശ്‌നം പരിഹരിക്കാൻ ആവില്ലെന്നും സംഭവവുമായി ബന്ധമില്ലെന്നുമാണ് ഗ്യാസ് ഏജൻസിയുടെ വിശദീകരണം. 19.1 കിലോ പാചകവാതക സിലിണ്ടറിൽ 10 കിലോ ഭാരത്തിൽ വെള്ളം.

പുന്നപ്ര കുറവൻതോട് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയ സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ ഓഫാവുകയായിരുന്നു. സിലിണ്ടർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടത്. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ചവെള്ളം പുറത്തേക്ക് വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346930/complaint-of-green-water-in-gas-cylinder-in-punnapra)