---
title: "എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം; പെട്രോളിയം – വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി"
english_title: "LPG shortage, petroleum – PM meets External Affairs Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346925/lpg-shortage-petroleum-pm-meets-external-affairs-minister"
published_at: "2026-03-11T06:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0bfe7a5b3f_plhg.jpg"
keywords: []
---

# എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം; പെട്രോളിയം – വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

> **Lead Summary:** ** **ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തി.

## Article Content

** **ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തി.

അമേരിക്കയും ഇസ്രയേലും ഇറാനിലേക്ക് നടത്തിയ സൈനിക നടപടികളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് നിലവിൽ ഊർജ പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് സംഭരണമുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും ഇന്ധനക്ഷാമം രൂക്ഷമാണ്.

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം. വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഒസി വിതരണക്കാർക്ക് കത്തയച്ചുവെന്നാണ് റിപ്പോർട്ട്. ഗാർഹിക എൽപിജി സിലിണ്ടറുകൾക്കും ക്ഷാമം നേരിടുന്നുണ്ട്.

ഇന്ധന പ്രതിസന്ധി രൂക്ഷ്മായതോടെ ആവശ്യസാധനങ്ങളുടെ വില വർദ്ധനവും പൂഴ്ത്തിവെപ്പും തടയാനായി കേന്ദ്രം അവശ്യ സാധന നിയമം പ്രഖ്യാപിച്ചു. ഇന്ധനപ്രതിസന്ധി നേരിടുന്നതിനായി സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശമുണ്ട്. അതേസമയം, എല്‍ പി ജി ക്ഷാമം മൂലം ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യുന്നതിനായി നിലവിൽ 25 ദിവസത്തെ ഇടവേള നിശ്ചയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346925/lpg-shortage-petroleum-pm-meets-external-affairs-minister)