---
title: "ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്‌സ് രാജിവെച്ചു"
english_title: "IndiGo CEO Peter Elbers resigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346911/indigo-ceo-peter-elbers-resigns"
published_at: "2026-03-10T23:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0591d44585_19.jpg"
keywords: []
---

# ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്‌സ് രാജിവെച്ചു

> **Lead Summary:** **ഇ**ൻഡിഗോ എയർലൈൻസിന്റെ സി.ഇ.ഒ പീറ്റർ എൽബേഴ്‌സ് രാജിവെച്ചു. വിമാന സർവീസുകൾ തുടർച്ചയായി മുടങ്ങുന്നതും പ്രവർത്തനങ്ങൾ അവതാളത്തിലായതും സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കെയാണ് ഈ രാജി. സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് വിമാനക്കമ്പനിക്ക് ഡി.ജി.സി.എ 22.2 കോടി രൂപ പിഴ ചുമത്തിയിരുന്നു.

## Article Content

**ഇ**ൻഡിഗോ എയർലൈൻസിന്റെ സി.ഇ.ഒ പീറ്റർ എൽബേഴ്‌സ് രാജിവെച്ചു. വിമാന സർവീസുകൾ തുടർച്ചയായി മുടങ്ങുന്നതും പ്രവർത്തനങ്ങൾ അവതാളത്തിലായതും സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കെയാണ് ഈ രാജി. സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് വിമാനക്കമ്പനിക്ക് ഡി.ജി.സി.എ 22.2 കോടി രൂപ പിഴ ചുമത്തിയിരുന്നു.

2022-ൽ ചുമതലയേറ്റ പീറ്ററിന് കീഴിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. പീറ്ററിന്റെ രാജിക്ക് പിന്നാലെ ഇൻഡിഗോ എം.ഡി രാഹുൽ ഭാട്ടിയയ്ക്ക് താൽക്കാലിക ചുമതല നൽകി. കമ്പനിയുടെ വിശ്വാസ്യതയും പ്രൊഫഷണലിസവും വീണ്ടെടുക്കുകയാണ് രാഹുലിന്റെ ലക്ഷ്യമെന്ന് ഇന്റർഗ്ലോബ് ഏവിയേഷൻ ചെയർമാൻ വിക്രം സിംഗ് മേത്ത അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346911/indigo-ceo-peter-elbers-resigns)