---
title: "എറണാകുളം രാജഗിരി കോളേജ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "BBA student found dead in PG near college"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346856/bba-student-found-dead-in-pg-near-college"
published_at: "2026-03-10T16:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69affe53cf383_24.jpg"
keywords: []
---

# എറണാകുളം രാജഗിരി കോളേജ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **എറണാകുളം:[ **രാജഗിരി കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ആബിനർ ആണ് മരിച്ചത്. കോളേജിന് സമീപമുള്ള പിജിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

## Article Content

**എറണാകുളം:[ **രാജഗിരി കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ആബിനർ ആണ് മരിച്ചത്. കോളേജിന് സമീപമുള്ള പിജിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ രാത്രിയോടെ കൂടെ താമസിക്കുന്ന സഹപാഠികളാണ് ആബിനറെ ആദ്യം കണ്ടത്. വിദേശത്തുള്ള മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346856/bba-student-found-dead-in-pg-near-college)