---
title: "'ഇത് എൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം, മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം' - കെ ബി ​ഗണേഷ്കുമാർ‌"
english_title: "transport minister kb ganesh kumar makes new announcement amid controversies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346828/transport-minister-kb-ganesh-kumar-makes-new-announcement-amid-controversies"
published_at: "2026-03-10T15:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afe6e197f38_kb_ganeshkumar.jpg"
keywords: []
---

# 'ഇത് എൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം, മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം' - കെ ബി ​ഗണേഷ്കുമാർ‌

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വിവാദങ്ങൾക്കിടെ പുതിയ പ്രഖ്യാപനവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ബജറ്റ് ടൂറിസത്തിന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി കെഎസ്ആർടിസി കരാർ ഒപ്പിട്ടു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വിവാദങ്ങൾക്കിടെ പുതിയ പ്രഖ്യാപനവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ബജറ്റ് ടൂറിസത്തിന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി കെഎസ്ആർടിസി കരാർ ഒപ്പിട്ടു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട.

ഇത് തൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം. മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു.

> "തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അനുകൂലമായ നിരവധി പദ്ധതികൾ നടപ്പിലാക്കി. രോഗ ചികിത്സയ്ക്ക് അടക്കം സഹായകരമാകുന്ന പൊതു ഫണ്ട് സംവിധാനം ഉടൻ നടപ്പിലാക്കും. ഇത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണം. ഞാൻ രാജിവയ്ക്കും എന്ന് കരുതി എന്റെ പുറകെ ആരും വരണ്ട", ഗണേഷ് കുമാർ.

മാധ്യമങ്ങൾക്കെതിരെയും ഗണേഷ് കുമാർ രൂക്ഷ വിമർശനം നടത്തി. മാധ്യമപ്രവർത്തകരോട് ഞാൻ നല്ല രീതിയിലാണ് പെരുമാറിയത്. എന്നാൽ എന്നോട് തിരിച്ച് അങ്ങനെയല്ല. ഞാൻ നന്നായി പെരുമാറുന്നത് തന്റെ കഴിവുകേടായി കാണരുത്. ചോര കുടിക്കാൻ വന്ന കൊണ്ടാണ് മാധ്യമങ്ങളോട് സംസാരിക്കാത്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346828/transport-minister-kb-ganesh-kumar-makes-new-announcement-amid-controversies)