---
title: "തട്ടുകടയിലെ അതേ രുചിയിൽ ക്രിസ്പി പാനി പൂരി; വീട്ടിലുണ്ടാക്കാം ഈസിയായി!"
english_title: "How to prepare Pani Puri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346804/how-to-prepare-pani-puri"
published_at: "2026-03-10T14:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afdb32f042f_16.jpg"
keywords: []
---

# തട്ടുകടയിലെ അതേ രുചിയിൽ ക്രിസ്പി പാനി പൂരി; വീട്ടിലുണ്ടാക്കാം ഈസിയായി!

> **Lead Summary:** എല്ലാവർക്കും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ആയ പാാനി പൂരി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

## Article Content

എല്ലാവർക്കും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ആയ പാാനി പൂരി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

**ആവശ്യമായ സാധനങ്ങൾ**

***1.പൂരി തയ്യാറാക്കാൻ:***

***റവ - 1 കപ്പ്***

***മൈദ - 2 ടേബിൾ സ്പൂൺ***

***ഉപ്പ് - പാകത്തിന്***

***എണ്ണ - വറുക്കാൻ ആവശ്യമായത്***

***2. പാനി (മസാല വെള്ളം) തയ്യാറാക്കാൻ:***

***പുതിനയില - 1 കപ്പ്***

***മല്ലിയില - ½ കപ്പ്***

***പച്ചമുളക് - 3-4 എണ്ണം***

***ഇഞ്ചി - ഒരു ചെറിയ കഷ്ണം***

***പുളി വെള്ളം - ½ കപ്പ്***

***ചാറ്റ് മസാല - 1 ടീസ്പൂൺ***

***ജീരകപ്പൊടി - ½ ടീസ്പൂൺ***

***കറുപ്പും ഉപ്പും (Black salt) - പാകത്തിന്***

***തണുത്ത വെള്ളം - 3-4 കപ്പ്  ****

**3. ഉരുളക്കിഴങ്ങ് ഫില്ലിംഗ്:***

*പുഴുങ്ങിയ ഉരുളക്കിഴങ്ങ് - 2 എണ്ണം (ഉടച്ചത്)*

*പുഴുങ്ങിയ വെള്ളക്കടല - ½ കപ്പ്*

*സവാള - 1 എണ്ണം (ചെറുതായി അരിഞ്ഞത്)*

*മുളക് പൊടി - ½ ടീസ്പൂൺ*

*മല്ലിയില - കുറച്ച്*

**തയ്യാറാക്കുന്ന വിധം**

റവയും മൈദയും ഉപ്പും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി കുഴയ്ക്കുക. ഇത് 20 മിനിറ്റ് നനഞ്ഞ തുണി കൊണ്ട് മൂടി വെക്കുക. ശേഷം ചെറിയ ഉരുളകളാക്കി പരത്തി ചൂടുള്ള എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.

പൂരി നന്നായി വീർത്ത് മൊരിഞ്ഞു വരണം. മിക്സിയുടെ ജാറിൽ പുതിനയില, മല്ലിയില, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് പുളിവെള്ളം, തണുത്ത വെള്ളം, ചാറ്റ് മസാല, ജീരകപ്പൊടി, ബ്ലാക്ക് സാൾട്ട് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ആവശ്യമെങ്കിൽ കുറച്ച് ബൂന്തി (Boondi) ഇതിനു മുകളിൽ വിതറാം. ഒരു പാത്രത്തിൽ ഉടച്ച ഉരുളക്കിഴങ്ങ്, വെന്ത കടല, സവാള, മുളക് പൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. പൂരിയുടെ നടുവിൽ ചെറിയൊരു ദ്വാരമുണ്ടാക്കി അതിൽ കുറച്ച് ഉരുളക്കിഴങ്ങ് മസാല നിറയ്ക്കുക.

ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന പാനിയിൽ മുക്കി ഉടനെ തന്നെ കഴിക്കുക!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346804/how-to-prepare-pani-puri)