---
title: "സൈനിക നീക്കത്തെ എതിർത്തു; ആന്ത്രോപിക്കിനെ പൂട്ടാൻ ട്രംപ്! ആഗോള എഐ ഭീമൻ കോടതിയിലേക്ക്"
english_title: "Trump to shut down Anthropic! Global AI giant to court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346775/trump-to-shut-down-anthropic-global-ai-giant-to-court"
published_at: "2026-03-10T12:32:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afc2bb73ff7_11.jpg"
keywords: []
---

# സൈനിക നീക്കത്തെ എതിർത്തു; ആന്ത്രോപിക്കിനെ പൂട്ടാൻ ട്രംപ്! ആഗോള എഐ ഭീമൻ കോടതിയിലേക്ക്

> **Lead Summary:** **സാന്‍ ഫ്രാന്‍സിസ്‌കോ: [ **ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ആന്ത്രോപിക്കും ട്രംപ് ഭരണകൂടവും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. യുഎസ് പ്രതിരോധ വകുപ്പിന്റെ ദേശീയ സുരക്ഷാ കരിമ്പട്ടികയിൽ തങ്ങളെ ഉൾപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ആന്ത്രോപിക് ഫെഡറൽ കോടതിയെ സമീപിച്ചു.

## Article Content

**സാന്‍ ഫ്രാന്‍സിസ്‌കോ: [ **ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ആന്ത്രോപിക്കും ട്രംപ് ഭരണകൂടവും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. യുഎസ് പ്രതിരോധ വകുപ്പിന്റെ ദേശീയ സുരക്ഷാ കരിമ്പട്ടികയിൽ തങ്ങളെ ഉൾപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ആന്ത്രോപിക് ഫെഡറൽ കോടതിയെ സമീപിച്ചു.

കരിമ്പട്ടികയിൽ ഇടംപിടിക്കുന്നത് കമ്പനിയുടെ സൽപ്പേരിനെ ബാധിക്കുമെന്നും 2026-ഓടെ കോടിക്കണക്കിന് ഡോളറിന്റെ വരുമാന നഷ്ടമുണ്ടാക്കുമെന്നുമാണ് കമ്പനിയുടെ വാദം. പ്രതിരോധ കരാറുകളിൽ നിന്നുള്ള വരുമാനം പൂർണ്ണമായും നിലയ്ക്കുമെന്നും ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുമെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കമ്പനി വ്യക്തമാക്കുന്നു.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള സൈനിക നീക്കത്തിൽ ആന്ത്രോപിക്കിന്റെ എഐ ടൂളായ 'ക്ലോഡ്' ഉപയോഗിച്ചതിനെ കമ്പനി എതിർത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ആയുധ നിർമ്മാണത്തിനോ ആക്രമണങ്ങൾക്കോ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കരുതെന്ന നിബന്ധന ലംഘിക്കപ്പെട്ടുവെന്ന് ആന്ത്രോപിക് വാദിച്ചപ്പോൾ, കമ്പനിയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിടുകയായിരുന്നു.

ആന്ത്രോപിക്കിനെ 'റാഡിക്കൽ ലെഫ്റ്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, അവർക്ക് യാഥാർത്ഥ്യബോധമില്ലെന്നും വിമർശിച്ചു. ആന്ത്രോപിക്കുമായുള്ള ബന്ധം വഷളായതോടെ എതിരാളികളായ ഓപ്പൺഎഐ പെന്റഗണുമായി പുതിയ കരാറുകളിൽ ഏർപ്പെട്ടത് എഐ മേഖലയിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346775/trump-to-shut-down-anthropic-global-ai-giant-to-court)