---
title: "ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ബിന്ദു മേനോനെ നേരിട്ട് വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി"
english_title: "The minister called Bindu Menon directly and apologized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346718/the-minister-called-bindu-menon-directly-and-apologized"
published_at: "2026-03-10T10:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af9facd3932_The_minister_called_Bindu_Menon_directly_and_apologized.jpg"
keywords: []
---

# ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ബിന്ദു മേനോനെ നേരിട്ട് വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി

> **Lead Summary:** തിരുവനന്തപുരം: കോളിളക്കങ്ങൾക്കൊടുവിൽ ​ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ​ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ​ഗണേഷ്കുമാർ പ്രശ്നം അതീവ ​ഗുരുതരമെന്നായിരു്നനു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.

## Article Content

തിരുവനന്തപുരം: കോളിളക്കങ്ങൾക്കൊടുവിൽ ​ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ​ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ​ഗണേഷ്കുമാർ പ്രശ്നം അതീവ ​ഗുരുതരമെന്നായിരു്നനു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.

വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ  പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346718/the-minister-called-bindu-menon-directly-and-apologized)