---
title: "പീഡനക്കേസ് കേസുകൾ വില്ലനാകുമോ? എൽദോസിനും ഐസി ബാലകൃഷ്ണനും സീറ്റ് നൽകുന്നതിൽ കോൺഗ്രസിൽ അനിശ്ചിതത്വം, ഹൈക്കമാൻഡ് തീരുമാനിക്കും"
english_title: "Uncertainty in Congress over giving seats to Eldhose and IC Balakrishnan, high command will decide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346714/uncertainty-in-congress-over-giving-seats-to-eldhose-and-ic-balakrishnan-high-command-will-decide"
published_at: "2026-03-10T09:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af9d0212c5a_Uncertainty_in_Congress_over_giving_seats_to_Eldhose_and_IC_Balakrishnan.jpg"
keywords: []
---

# പീഡനക്കേസ് കേസുകൾ വില്ലനാകുമോ? എൽദോസിനും ഐസി ബാലകൃഷ്ണനും സീറ്റ് നൽകുന്നതിൽ കോൺഗ്രസിൽ അനിശ്ചിതത്വം, ഹൈക്കമാൻഡ് തീരുമാനിക്കും

> **Lead Summary:** തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നു. രണ്ട് സിറ്റിംഗ് സീറ്റുകളിൽ അവസാനഘട്ടത്തിലും ചർച്ച. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകം. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തി. എൽദോസും, ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്. ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്.

## Article Content

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നു. രണ്ട് സിറ്റിംഗ് സീറ്റുകളിൽ അവസാനഘട്ടത്തിലും ചർച്ച. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകം. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തി. എൽദോസും, ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്. ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്.

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയെങ്കിലും. കോൺ​ഗ്രസ് നേതാവ് എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനാണ് ഒന്നാംപ്രതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346714/uncertainty-in-congress-over-giving-seats-to-eldhose-and-ic-balakrishnan-high-command-will-decide)