---
title: "ഭാര്യയുടെ ഗുരുതര ആരോപണം; വിവാദങ്ങൾക്കിടെ മന്ത്രി ഗണേഷ് കുമാർ തിരുവനന്തപുരത്തേക്ക്"
english_title: "Minister Ganesh Kumar heads to Thiruvananthapuram amid controversies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346712/minister-ganesh-kumar-heads-to-thiruvananthapuram-amid-controversies"
published_at: "2026-03-10T09:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af99c0a7099_2.jpg"
keywords: []
---

# ഭാര്യയുടെ ഗുരുതര ആരോപണം; വിവാദങ്ങൾക്കിടെ മന്ത്രി ഗണേഷ് കുമാർ തിരുവനന്തപുരത്തേക്ക്

> **Lead Summary:** **തിരുവനന്തപുരം:[ **ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കിടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു.

## Article Content

**തിരുവനന്തപുരം:[ **ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കിടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു.

വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ താൻ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ സ്റ്റാഫുകൾ തന്നെ തടയുകയും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ.

അടിയന്തര സഹായ നമ്പറിൽ വിളിച്ച് അറിയിച്ചിട്ടും എത്തിയ പോലീസ് ഇടപെടാതെ മടങ്ങിയെന്നും അവർ ആരോപിക്കുന്നു. ഈ സംഭവങ്ങളെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിക്കുകയും വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രമേ കേസ് എടുക്കൂ എന്ന നിലപാടിലാണ് പോലീസ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

അതേസമയം, വാളകത്തെ സംഭവങ്ങളുടെ ചിത്രങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായിട്ടില്ല. ആരോപണങ്ങൾ കുടുംബകാര്യമാണെന്ന് ഘടകകക്ഷി യോഗത്തിൽ വിശദീകരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.

എങ്കിലും, മന്ത്രിക്കെതിരെയുള്ളത് ഗൗരവകരമായ ആരോപണങ്ങളാണെന്ന നിലപാടിലാണ് എൽഡിഎഫ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346712/minister-ganesh-kumar-heads-to-thiruvananthapuram-amid-controversies)