---
title: "'യുദ്ധം എന്ന് അവസാനിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; ട്രംപിന് ഇറാന്റെ കർശന മറുപടി"
english_title: "'We will decide whether the war should end': Iran's stern response to Trump"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346711/we-will-decide-whether-the-war-should-end-irans-stern-response-to-trump"
published_at: "2026-03-10T09:39:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af9a36f010f_Irans_stern_response_to_Trump.jpg"
keywords: []
---

# 'യുദ്ധം എന്ന് അവസാനിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; ട്രംപിന് ഇറാന്റെ കർശന മറുപടി

> **Lead Summary:** ടെഹ്‌റാൻ: ഇറാൻ്റെ സൈനിക നീക്കങ്ങൾ എപ്പോൾ അവസാനിക്കണമെന്ന് നിശ്ചയിക്കുന്നത് തങ്ങളായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് . ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് ഐആർജിസിയുടെ ഈ കർശന പ്രതികരണം. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ നീക്കങ്ങളുടെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈകളിലാണെന്ന് ഇറാൻ സേന അവകാശപ്പെട്ടു. മേഖലയുടെ ഭാവി നിർണ്ണയിക്കുന്നത് ഇറാൻ്റെ കരുത്താണെന്നും സംഘർഷത്തിൻ്റെ സമയക്രമം നിശ്ചയിക്കാൻ പുറത്തുനിന്നുള്ളവർക്ക് അധികാരമില്ലെന്നും ഐആർജിസി വ്യക്തമാക്കി.

## Article Content

ടെഹ്‌റാൻ: ഇറാൻ്റെ സൈനിക നീക്കങ്ങൾ എപ്പോൾ അവസാനിക്കണമെന്ന് നിശ്ചയിക്കുന്നത് തങ്ങളായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് . ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് ഐആർജിസിയുടെ ഈ കർശന പ്രതികരണം. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ നീക്കങ്ങളുടെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈകളിലാണെന്ന് ഇറാൻ സേന അവകാശപ്പെട്ടു. മേഖലയുടെ ഭാവി നിർണ്ണയിക്കുന്നത് ഇറാൻ്റെ കരുത്താണെന്നും സംഘർഷത്തിൻ്റെ സമയക്രമം നിശ്ചയിക്കാൻ പുറത്തുനിന്നുള്ളവർക്ക് അധികാരമില്ലെന്നും ഐആർജിസി വ്യക്തമാക്കി.

'യുദ്ധത്തിന്റെ അവസാനം നിശ്ചയിക്കുക ഞങ്ങളാണ്' എന്നാണ് ഐആർജിസി ഒരു പ്രസ്താവന. 'മേഖലയുടെ സമവാക്യങ്ങളും ഭാവിയും ഇപ്പോൾ നമ്മുടെ സായുധ സേനയുടെ കൈകളിലാണ്' എന്നാണ് രണ്ടാമത്തെ മറുപടി. എന്നാൽ ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്നത്. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിൽ ആണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346711/we-will-decide-whether-the-war-should-end-irans-stern-response-to-trump)