---
title: "കരൂർ ദുരന്തം; സിബിഐ ചോദ്യം ചെയ്യലിന് സാവകാശം തേടി വിജയ്; ചെന്നൈയിലേക്ക് മാറ്റണമെന്നും ആവശ്യം"
english_title: "Karur tragedy; Vijay seeks time for CBI questioning; Demands transfer to Chennai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346696/karur-tragedy-vijay-seeks-time-for-cbi-questioning-demands-transfer-to-chennai"
published_at: "2026-03-10T07:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af770249e0e_4.jpg"
keywords: []
---

# കരൂർ ദുരന്തം; സിബിഐ ചോദ്യം ചെയ്യലിന് സാവകാശം തേടി വിജയ്; ചെന്നൈയിലേക്ക് മാറ്റണമെന്നും ആവശ്യം

> **Lead Summary:** കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസത്തെ സമയം നീട്ടി ചോദിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ഡൽഹിയിൽ ഹാജരാകണമെന്ന സിബിഐയുടെ മൂന്നാം വട്ട നിർദ്ദേശം ചെന്നൈയിലേക്ക് മാറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

## Article Content

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസത്തെ സമയം നീട്ടി ചോദിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ഡൽഹിയിൽ ഹാജരാകണമെന്ന സിബിഐയുടെ മൂന്നാം വട്ട നിർദ്ദേശം ചെന്നൈയിലേക്ക് മാറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ കാരണമാണ് നിശ്ചിത തീയതിയിൽ എത്താൻ കഴിയാത്തതെന്നാണ് വിജയിയുടെ വിശദീകരണം. സെപ്റ്റംബർ 27-ന് ടിവികെ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

തമിഴ്‌നാട്ടിൽ ബിജെപി, എഐഎഡിഎംകെ പാർട്ടികൾ വിജയ്‌യെ സഖ്യത്തിലേക്ക് ക്ഷണിക്കുന്ന രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് സിബിഐ സമൻസ് എന്നതും ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346696/karur-tragedy-vijay-seeks-time-for-cbi-questioning-demands-transfer-to-chennai)