---
title: "പോരാട്ടം തീരാൻ ആഴ്ചകൾ വേണ്ടിവന്നില്ല; ഇറാനെതിരെയുള്ള സൈനിക നീക്കം ഏകദേശം പൂർത്തിയായെന്ന് ട്രംപ്"
english_title: "Trump says military action against Iran is almost complete"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346695/trump-says-military-action-against-iran-is-almost-complete"
published_at: "2026-03-10T06:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af723192d5a_3.jpg"
keywords: []
---

# പോരാട്ടം തീരാൻ ആഴ്ചകൾ വേണ്ടിവന്നില്ല; ഇറാനെതിരെയുള്ള സൈനിക നീക്കം ഏകദേശം പൂർത്തിയായെന്ന് ട്രംപ്

> **Lead Summary:** ഇറാനുമായുള്ള സംഘർഷം ഏകദേശം അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് കരുതിയ പോരാട്ടത്തിൽ അമേരിക്കൻ സൈന്യം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

## Article Content

ഇറാനുമായുള്ള സംഘർഷം ഏകദേശം അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് കരുതിയ പോരാട്ടത്തിൽ അമേരിക്കൻ സൈന്യം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്റെ വ്യോമ-നാവിക സേനകളും മിസൈൽ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും തകർന്നടിയുകയാണെന്നും സൈനികമായി ഇനി അവർക്ക് ഒന്നും അവശേഷിക്കുന്നില്ലെന്നും സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പരിഹസിച്ചു.

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും, ഇനി കൂടുതൽ പ്രകോപനങ്ങൾക്ക് ഇറാൻ മുതിർന്നാൽ അത് ആ രാജ്യത്തിന്റെ പൂർണ്ണമായ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346695/trump-says-military-action-against-iran-is-almost-complete)