---
title: "ലക്ഷദ്വീപിലെ വാഹന നിയന്ത്രണം മരവിപ്പിച്ചു; ഉത്തരവ് ഉടൻ നടപ്പാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയിൽ"
english_title: "Vehicle restrictions in Lakshadweep suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346693/vehicle-restrictions-in-lakshadweep-suspended"
published_at: "2026-03-10T06:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af6b039ee80_2.jpg"
keywords: []
---

# ലക്ഷദ്വീപിലെ വാഹന നിയന്ത്രണം മരവിപ്പിച്ചു; ഉത്തരവ് ഉടൻ നടപ്പാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയിൽ

> **Lead Summary:** ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് ഇനിയൊരു അറിയിപ്പുണ്ടാകും വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം സ്വദേശി ഏയ്ഞ്ചൽ ഷാരോൺ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് ദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണം മുൻനിർത്തി നടത്തവും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കാനെന്ന പേരിലായിരുന്നു ഫെബ്രുവരി 25 മുതൽ ഭരണകൂടം വാഹന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.

## Article Content

ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് ഇനിയൊരു അറിയിപ്പുണ്ടാകും വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം സ്വദേശി ഏയ്ഞ്ചൽ ഷാരോൺ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് ദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണം മുൻനിർത്തി നടത്തവും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കാനെന്ന പേരിലായിരുന്നു ഫെബ്രുവരി 25 മുതൽ ഭരണകൂടം വാഹന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.

നേരത്തെ, റമദാൻ മാസത്തിൽ വാഹന നിരോധനം ഉണ്ടാകില്ലെന്ന് കൽപേനി സ്വദേശിയായ അഭിഭാഷകൻ അജ്മൽ ഖാന്റെ ഹർജിയിൽ ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ പുതിയ ഹർജിയിൽ, ഉത്തരവ് നിലവിൽ നടപ്പാക്കുന്നില്ലെന്നാണ് കോടതിയെ ബോധിപ്പിച്ചത്. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346693/vehicle-restrictions-in-lakshadweep-suspended)