---
title: "പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ അന്തരിച്ചു"
english_title: "Mother of Jisha, who was killed in Perumbavoor, passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346683/mother-of-jisha-who-was-killed-in-perumbavoor-passes-away"
published_at: "2026-03-09T23:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af071316a7a_22.jpg"
keywords: []
---

# പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ അന്തരിച്ചു

> **Lead Summary:** പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10 മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. സംസ്കാരം പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നടക്കും. 2016 ഏപ്രിൽ 28-നാണ് ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ ജൂൺ 16-ന് അസം സ്വദേശി അമീറുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10 മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. സംസ്കാരം പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നടക്കും. 2016 ഏപ്രിൽ 28-നാണ് ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ ജൂൺ 16-ന് അസം സ്വദേശി അമീറുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346683/mother-of-jisha-who-was-killed-in-perumbavoor-passes-away)