---
title: "വയനാട് പനമരത്ത് കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം"
english_title: "Accident after car and KSRTC collide at Panamaram, Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346678/accident-after-car-and-ksrtc-collide-at-panamaram-wayanad"
published_at: "2026-03-09T22:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aef6608ebda_18.jpg"
keywords: []
---

# വയനാട് പനമരത്ത് കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** വയനാട് പനമരത്തിനടുത്ത് കൂളിവയലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

## Article Content

വയനാട് പനമരത്തിനടുത്ത് കൂളിവയലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ യാത്രികർക്ക് പുറമെ, റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാൾക്കും കാറിടിച്ച് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346678/accident-after-car-and-ksrtc-collide-at-panamaram-wayanad)