---
title: "മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവ്; അഭിനന്ദനങ്ങളുമായി പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ"
english_title: "President Masoud Pesachian congratulates Mojtaba Khamenei as Iran's new Supreme Leader"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346676/president-masoud-pesachian-congratulates-mojtaba-khamenei-as-irans-new-supreme-leader"
published_at: "2026-03-09T21:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aeee72816bd_16.jpg"
keywords: []
---

# മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവ്; അഭിനന്ദനങ്ങളുമായി പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

> **Lead Summary:** ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ ആയത്തുല്ല സയ്യിദ് മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. മുജ്തബയുടെ വിവേകപൂർണ്ണമായ നേതൃത്വത്തിന് കീഴിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.

## Article Content

ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ ആയത്തുല്ല സയ്യിദ് മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. മുജ്തബയുടെ വിവേകപൂർണ്ണമായ നേതൃത്വത്തിന് കീഴിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.

മുജ്തബ ഖാംനഈയുടെ തിരഞ്ഞെടുപ്പ് ഭരണകൂടത്തിന്മേലുള്ള ജനഹിതത്തിന്റെ പ്രതിഫലനമാണെന്ന് പെസഷ്കിയാൻ വിശേഷിപ്പിച്ചു. ദേശീയ ഐക്യം കാത്തുസൂക്ഷിക്കാനും പുരോഗമനപരവും സ്വതന്ത്രവുമായ പുതിയ ഇറാൻ കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നും പ്രസിഡന്റ് ആശംസിച്ചു. ജനങ്ങൾക്കിടയിൽ വിശ്വാസവും സമാധാനവും വളർത്താൻ പുതിയ നേതൃത്വത്തിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആയത്തുല്ല ഖാംനഈയുടെ വിയോഗത്തിന് പിന്നാലെ ഇറാനിലെ അടുത്ത നേതാവ് ആരായിരിക്കുമെന്ന കാര്യത്തിൽ വൻതോതിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. മുജ്തബ ഖാംനഈ ആ സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346676/president-masoud-pesachian-congratulates-mojtaba-khamenei-as-irans-new-supreme-leader)