---
title: "ഹോളി ആശംസ നേർന്നതിന് ദളിത് യുവാവിനെ കുത്തിക്കൊന്നു; ലഖ്‌നൗവിൽ നടുക്കുന്ന സംഭവം"
english_title: "Dalit youth stabbed to death for wishing Holi; Shocking incident in Lucknow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346675/dalit-youth-stabbed-to-death-for-wishing-holi-shocking-incident-in-lucknow"
published_at: "2026-03-09T21:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aeeb35e7a6a_15.jpg"
keywords: []
---

# ഹോളി ആശംസ നേർന്നതിന് ദളിത് യുവാവിനെ കുത്തിക്കൊന്നു; ലഖ്‌നൗവിൽ നടുക്കുന്ന സംഭവം

> **Lead Summary:** ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അയൽവാസികൾക്ക് ഹോളി ആശംസകൾ നേർന്ന ദളിത് യുവാവിനെ ഒരു കുടുംബം ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ലഖ്‌നൗവിലെ ദുബഗ്ഗ പ്രദേശത്ത് മാർച്ച് നാലിനാണ് ദാരുണമായ ഈ സംഭവം നടന്നത്. സൂരജ് ഗൗതം എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

## Article Content

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അയൽവാസികൾക്ക് ഹോളി ആശംസകൾ നേർന്ന ദളിത് യുവാവിനെ ഒരു കുടുംബം ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ലഖ്‌നൗവിലെ ദുബഗ്ഗ പ്രദേശത്ത് മാർച്ച് നാലിനാണ് ദാരുണമായ ഈ സംഭവം നടന്നത്. സൂരജ് ഗൗതം എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

അയൽവാസിയായ മനോർ തിവാരിക്കും കുടുംബത്തിനുമാണ് സൂരജ് ആശംസകൾ അറിയിച്ചത്. എന്നാൽ താഴ്ന്ന ജാതിക്കാരനായ യുവാവ് തങ്ങൾക്ക് ആശംസകൾ നേർന്നത് ഇഷ്ടപ്പെടാതിരുന്ന തിവാരി യുവാവുമായി തർക്കത്തിലേർപ്പെട്ടു.

ഇത് പിന്നീട് അക്രമത്തിൽ കലാശിക്കുകയായിരുന്നു. കൊലപാതകത്തിൽ മനോർ തിവാരിയുടെ അമ്മ രഞ്ജനയ്ക്കും സഹോദരി ശിവാനിക്കും പങ്കുണ്ടെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. തർക്കത്തിനിടെ ശിവാനി കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് സൂരജിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346675/dalit-youth-stabbed-to-death-for-wishing-holi-shocking-incident-in-lucknow)