---
title: "ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതികൾ പിന്നീട്"
english_title: "CBSE exams in Gulf postponed; revised dates to be announced later"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346669/cbse-exams-in-gulf-postponed-revised-dates-to-be-announced-later"
published_at: "2026-03-09T20:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aee4e5cc6d3_12.jpg"
keywords: []
---

# ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതികൾ പിന്നീട്

> **Lead Summary:** പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ബോർഡ് മാറ്റിവെച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം മാർച്ച് 12 മുതൽ 16 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. നേരത്തെ മാർച്ച് 9, 10, 11 തീയതികളിലെ പരീക്ഷകളും ബോർഡ് റദ്ദാക്കിയിരുന്നു.

## Article Content

പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ബോർഡ് മാറ്റിവെച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം മാർച്ച് 12 മുതൽ 16 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. നേരത്തെ മാർച്ച് 9, 10, 11 തീയതികളിലെ പരീക്ഷകളും ബോർഡ് റദ്ദാക്കിയിരുന്നു.

യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കും.

മേഖലയിലെ സാഹചര്യങ്ങൾ ബോർഡ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് പരീക്ഷാ കൺട്രോളർ ഡോ. സംയം ഭരദ്വാജ് അറിയിച്ചു. മാർച്ച് 14-ന് നടക്കുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും മാർച്ച് 16-ന് ശേഷമുള്ള പരീക്ഷകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. വിദ്യാർത്ഥികളുടെ സുരക്ഷയും മാനസികാവസ്ഥയും പരിഗണിച്ചാണ് ഈ നടപടിയെന്നും, വ്യാജ വാർത്തകളിൽ വിശ്വസിക്കാതെ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്നും ബോർഡ് നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346669/cbse-exams-in-gulf-postponed-revised-dates-to-be-announced-later)