---
title: "'മന്ത്രിയുടെ ഭാര്യ അക്രമിക്കപ്പെട്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല'; ഗണേഷ് വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ"
english_title: "vd satheesan response on kb ganesh kumar allegation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346649/vd-satheesan-response-on-kb-ganesh-kumar-allegation"
published_at: "2026-03-09T17:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aeb9e8bcda4_vd_satheesan.jpg"
keywords: []
---

# 'മന്ത്രിയുടെ ഭാര്യ അക്രമിക്കപ്പെട്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല'; ഗണേഷ് വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക. അവർക്കെന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല, രക്ഷപെടുത്താൻ പോലും ശ്രമിച്ചില്ല പിന്നെ ഏത് സ്ത്രീയ്ക്കാണ് പൊലീസിൽ നിന്ന് സുരക്ഷ ലഭിക്കുകയെന്ന് വി ഡി സതീശൻ വിമർശിച്ചു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക. അവർക്കെന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല, രക്ഷപെടുത്താൻ പോലും ശ്രമിച്ചില്ല പിന്നെ ഏത് സ്ത്രീയ്ക്കാണ് പൊലീസിൽ നിന്ന് സുരക്ഷ ലഭിക്കുകയെന്ന് വി ഡി സതീശൻ വിമർശിച്ചു.

കപ്പ് പിടിച്ചു സ്ത്രീ സുരക്ഷ പറഞ്ഞ മുഖ്യമന്ത്രിയുടെ ഇരിപ്പാണ് ഓർമ്മ വരുന്നത്.അതൊക്കെ വെറും പി ആർ ആയിരുന്നു. എന്നും മൗനം പാലിക്കുന്ന മുഖ്യമന്ത്രി വിഷയത്തിൽ മറുപടി പറയണം. ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ യുഡിഎഫിന്റെ ജോലി?. ഇതൊക്കെ കണ്ടിട്ട് നാണക്കേടാകുകയാണ്. ഇത്തരം വിഷയം വന്നപ്പോൾ യുഡിഎഫ് എടുത്ത നിലപാടുണ്ട്.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുന്നു പറയുന്നു എന്നറിയാൻ കാത്തിരിക്കുകയാണ്. ഇതാണ് കോൺഗ്രസും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം. ഒരാൾക്ക് 5000 പ്രണയം ഉണ്ടാകുന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്. മന്ത്രിയുടെ നിർദേശപ്രകാരം പേർസണൽ സ്റ്റാഫാണ് അവരെ ആക്രമിച്ചിരിക്കുന്നത് വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിജിപിക്ക് പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദു കൃഷ്ണനാണ് പരാതി നല്‍കിയത്. മന്ത്രിയെ മറ്റൊരു സ്ത്രീയുമായി കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടുവെന്നും മര്‍ദനത്തെ തുടര്‍ന്ന് സഹായത്തിനായി 112ലേക്ക് വിളിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. ഇതേ കുറിച്ച് അന്വേഷിക്കണം എന്നാണ് ആവശ്യം.

മന്ത്രിയുടെ ഭാര്യയെ മന്ത്രിയും സഹായികളും ആക്രമിച്ചെന്നും പരാതിപ്പെട്ടിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മന്ത്രിക്കും അദ്ദേഹത്തിന്റെ സ്റ്റാഫിനും എതിരെ മന്ത്രിയുടെ ഭാര്യ തന്നെ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല എന്നത് ഗൗരവമുള്ള വിഷയമാണ്. ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും മന്ത്രിക്കും സ്റ്റാഫിനുമെതിരെ ഉടന്‍ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ യദുകൃഷ്ണന്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346649/vd-satheesan-response-on-kb-ganesh-kumar-allegation)