---
title: "ചെന്നൈയിൽ ഇരട്ടക്കൊലപാതകം: ഉറങ്ങിക്കിടന്ന ഗുണ്ടാനേതാവിനെയും കൗമാരക്കാരനെയും വെട്ടിക്കൊലപ്പെടുത്തി "
english_title: "Double murder in Chennai; Seven-member gang hacked to death at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346644/double-murder-in-chennai-seven-member-gang-hacked-to-death-at-home-new"
published_at: "2026-03-09T17:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aeb43195e74_murder.jpg"
keywords: []
---

# ചെന്നൈയിൽ ഇരട്ടക്കൊലപാതകം: ഉറങ്ങിക്കിടന്ന ഗുണ്ടാനേതാവിനെയും കൗമാരക്കാരനെയും വെട്ടിക്കൊലപ്പെടുത്തി 

> **Lead Summary:** ** **പല്ലാവരം ത്രിശൂലത്തിൽ ഗുണ്ടാപ്പകയെത്തുടർന്ന് ഇരട്ടക്കൊലപാതകം. മുടിച്ചൂർ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട അറുമുഖം , കൂടെയുണ്ടായിരുന്ന പതിനേഴുകാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങുന്ന സായുധ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

## Article Content

** **പല്ലാവരം ത്രിശൂലത്തിൽ ഗുണ്ടാപ്പകയെത്തുടർന്ന് ഇരട്ടക്കൊലപാതകം. മുടിച്ചൂർ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട അറുമുഖം , കൂടെയുണ്ടായിരുന്ന പതിനേഴുകാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങുന്ന സായുധ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം. മയക്കുമരുന്ന് കേസുകളും ഇവർക്കെതിരെ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ സംഘമാണ് വീട്ടിൽ ഇന്നലെ കിടന്നുറങ്ങുകയായിരുന്ന അറുമുഖത്തെയും പതിനേഴുകാരനെയും വെട്ടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346644/double-murder-in-chennai-seven-member-gang-hacked-to-death-at-home-new)